IOCL Trade Apprenticeship Apply Now

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) നോർത്തേൺ റീജിയണിലെ വിവിധ സംസ്ഥാനങ്ങളിലായി ട്രേഡ്, ടെക്നീഷ്യൻ, ഗ്രാജുവേറ്റ് വിഭാഗങ്ങളിൽ 433 അപ്രന്റീസ് ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

പ്രധാന വിവരങ്ങൾ

  • ​സ്ഥാപനം: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL – മാർക്കറ്റിംഗ് ഡിവിഷൻ, നോർത്തേൺ റീജിയൻ).
  • ​മൊത്തം ഒഴിവുകൾ: 433 (ട്രേഡ്, ടെക്നീഷ്യൻ, ഗ്രാജുവേറ്റ് അപ്രന്റീസ്).
  • ​പരിശീലന കാലയളവ്: 1 വർഷം.
  • ​ഒഴിവുകളുള്ള സംസ്ഥാനങ്ങൾ/പ്രദേശങ്ങൾ: ചണ്ഡീഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു ആൻഡ് കശ്മീർ, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്.

​തസ്തികകളും യോഗ്യതയും:

  • ​ട്രേഡ് അപ്രന്റീസ് (ഐ.ടി.ഐ): ഫിറ്റർ/ ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക്സ് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെഷിനിസ്റ്റ് ട്രേഡുകളിൽ റെഗുലർ ഫുൾ ടൈം NCVT/SCVT അംഗീകൃത ITI.
  • ​ടെക്നീഷ്യൻ അപ്രന്റീസ് (ഡിപ്ലോമ): മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ കുറഞ്ഞത് 50% മാർക്കോടെ 3 വർഷത്തെ റെഗുലർ ഫുൾ ടൈം ഡിപ്ലോമ (SC/ST/PwBD വിഭാഗക്കാർക്ക് 45%).
  • ​ഗ്രാജുവേറ്റ് അപ്രന്റീസ്: കുറഞ്ഞത് 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം – BA/ B.Com/ B.Sc/ BBA (SC/ST/PwBD വിഭാഗക്കാർക്ക് 45%).
  • ​ട്രേഡ് അപ്രന്റീസ് – ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ): പ്ലസ് ടു (ബിരുദത്തിന് താഴെ).
  • ​ട്രേഡ് അപ്രന്റീസ് – ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു, ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.

​മറ്റു വിവരങ്ങൾ:

  • ​പ്രായപരിധി: 18 – 24 വയസ്സ്.
  • ​സ്റ്റൈപ്പൻഡ്: അപ്രന്റീസ് ചട്ടപ്രകാരം നൽകും.
  • ​അവസാന തീയതി: സെപ്റ്റംബർ 6 (ഓൺലൈനായി അപേക്ഷിക്കണം).
  • വെബ്സൈറ്റ്: www.iocl.com

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel