Punarjani Job 2026 Interview
പാലക്കാട് അട്ടപ്പാടിയിലെ ‘പുനര്‍ജനി’ പുനരധിവാസ കേന്ദ്രത്തിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
- നിയമന കാലാവധി: ഒരു വര്‍ഷം (കരാർ അടിസ്ഥാനത്തിൽ)
- മുൻഗണന: അട്ടപ്പാടി താലൂക്കില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
Latest Job Posts
ഒഴിവുകളും യോഗ്യതകളും
| തസ്തിക (Post) | ആവശ്യമായ യോഗ്യത (Qualification) |
|---|---|
| വാച്ച്മാന് | ഏഴാം ക്ലാസ് വിദ്യാഭ്യാസവും കായികക്ഷമതയും. |
| മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍ | ഏഴാം ക്ലാസ് വിദ്യാഭ്യാസവും കായികക്ഷമതയും. |
| കുക്ക് / നഴ്സിംഗ് അസിസ്റ്റന്റ് | ഏഴാം ക്ലാസ് വിദ്യാഭ്യാസവും കായികക്ഷമതയും. |
| നഴ്സ് | GNM കോഴ്സ് വിജയവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. |
| സോഷ്യല്‍ വര്‍ക്കര്‍ | MSW (മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രി) ബിരുദവും പ്രവൃത്തിപരിചയവും. |
ഇന്റർവ്യൂ വിവരങ്ങൾ:
- തീയതി: 2026 ജൂണ്‍ 12
- സമയം: രാവിലെ 10:00 മണിക്ക് ആരംഭിക്കുന്നു (രാവിലെ 9.30-ന് മുമ്പായി റിപ്പോര്‍ട്ട് ചെയ്യണം).
- സ്ഥലം: അട്ടപ്പാടി മിനി സിവില്‍ സ്റ്റേഷനിലെ സബ് കലക്ടറുടെ ചേംബര്‍.
📄 ഹാജരാക്കേണ്ട രേഖകൾ:
- ബയോഡേറ്റ (Biodata)
- പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
- തിരിച്ചറിയല്‍ രേഖ (ID Proof)
- വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകളും അവയുടെ പകര്‍പ്പുകളും.
📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഫോൺ നമ്പർ: 0491 250 5791


