UPSC NDA&CDS Recruitment-2026 Apply Now
യുപിഎസ്‌സി (UPSC) നടത്തുന്ന സിഡിഎസ് (CDS), എൻഡിഎ & എൻഎ (NDA & NA) തിരഞ്ഞെടുപ്പിനായി അപേക്ഷകൾ ക്ഷണിച്ചു.ആകെ ഒഴിവുകൾ: 845
സിഡിഎസ് (CDS) വിജ്ഞാപനം
- ആകെ ഒഴിവുകൾ: 451
- അവസാന തീയതി: ജൂൺ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
- പരീക്ഷാ തീയതി: സെപ്റ്റംബർ 13.
- അപേക്ഷാ ഫീസ്: 200 രൂപ. (സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല).
Latest Job Posts
പ്രധാന ഒഴിവുകളും യോഗ്യതകളും:
- ഇന്ത്യൻ മിലിട്ടറി അക്കാദമി (IMA), ഡെറാഡൂൺ: 100 ഒഴിവ്. (അവിവാഹിതരായ പുരുഷന്മാർക്ക്). യോഗ്യത: ബിരുദം.
- ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല: 32 ഒഴിവ്. (അവിവാഹിതരായ പുരുഷന്മാർക്ക്). യോഗ്യത: എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ബി.എസ്‌സി (ഫിസിക്സും മാത്സും പഠിച്ചിരിക്കണം).
- എയർഫോഴ്സ് അക്കാദമി, ഹൈദരാബാദ്: 32 ഒഴിവ്. യോഗ്യത: ബിരുദം (പ്ലസ് ടുവിന് ഫിസിക്സും മാത്സും വേണം) അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.
- ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (OTA), ചെന്നൈ (പുരുഷന്മാർ): 275 ഒഴിവ്. യോഗ്യത: ബിരുദം.
- ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (OTA), ചെന്നൈ (സ്ത്രീകൾ): 12 ഒഴിവ്. യോഗ്യത: ബിരുദം.
എൻഡിഎ & എൻഎ (NDA & NA) വിജ്ഞാപനം - ആകെ ഒഴിവുകൾ: 394 (പുരുഷന്മാർക്ക് 370, സ്ത്രീകൾക്ക് 24 ഒഴിവുകൾ).
- കരസേന (Army): 208
- വ്യോമസേന (Air Force): 120
- നാവികസേന (Navy): 42
- നേവൽ അക്കാദമി (10+2 കെഡറ്റ് എൻട്രി): 24
- അവസാന തീയതി: ജൂൺ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
- പ്രായം: 2008 ജനുവരി 1-ന് മുൻപോ 2011 ജനുവരി 1-ന് ശേഷമോ ജനിച്ചവരാകരുത്.
- അപേക്ഷാ ഫീസ്: 100 രൂപ. (പട്ടികവിഭാഗക്കാർക്കും വനിതകൾക്കും ഫീസില്ല).
വിദ്യാഭ്യാസ യോഗ്യത:
- ആർമി വിങ്: പ്ലസ് ടു ജയം അല്ലെങ്കിൽ തത്തുല്യം.
- എയർഫോഴ്സ്, നേവൽ വിങ്, നേവൽ അക്കാദമി: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു ജയം. (പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം).
തിരഞ്ഞെടുപ്പ് രീതിയും പരീക്ഷാ കേന്ദ്രങ്ങളും
- തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, എസ്എസ്ബി (SSB) ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ.
- കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്.
- ലൈവ് ഫോട്ടോ: അപേക്ഷിക്കുന്ന സമയത്ത് ഉദ്യോഗാർത്ഥിയുടെ ഫെയ്സ് റെക്കഗ്നിഷനായി ലൈവ് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
- കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി സന്ദർശിക്കുക:
- www.upsc.gov.in
https://upsconline.nic.in


