Kerala High Court Recruitment-2 Apply Now
കേരള ഹൈക്കോടതിയിൽ പ്ലംബർ തസ്തികയിലേക്ക് (റിക്രൂട്ട്മെന്റ് നമ്പർ: 13/2024) അപേക്ഷ ക്ഷ ണിച്ചു. നേരിട്ടുള്ള നിയമനമാണ്.ഒഴിവ്: 2
ശമ്പള സ്കെയിൽ: 25,100-57,900 രൂപ
യോഗ്യത: എസ്.എസ്.എൽ.സി തത്തുല്യം. പ്ലംബർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. പ്ലംബറായി രണ്ടുവർഷത്തെ പ്ര വൃത്തിപരിചയം.
പ്രായം: 02-01-1988-നും 01-01-2006-നും (രണ്ടുതീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരാ യിരിക്കണം. സംവരണവിഭാഗങ്ങൾ ക്ക് പ്രായത്തിൽ നിയമാനുസൃത ഇളവുണ്ട്.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെ ടുപ്പ്. ഒ.എം.ആർ. മാതൃകയിലുള്ള പരീക്ഷയിൽ രണ്ടുവിഷയങ്ങളിൽ നിന്നായി 100 മാർക്കിൻ്റെ ചോദ്യ ങ്ങളുണ്ടാകും. പ്ലംബർ ട്രേഡ് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് സിലബസിൽനിന്ന് 80 മാർക്കിനും ജനറൽ നോളജ്, കറൻ്റ് അഫയേ ഴ്സ് വിഭാഗത്തിൽനിന്ന് 20 മാർ ക്കിനും ചോദ്യങ്ങളുണ്ടാകും. 75 മിനിറ്റാണ് സമയം. പത്തുമാർക്കിനാണ് അഭിമുഖം.
അപേക്ഷാഫീസ്: 500 രൂപ (എസ്.സി, എസ്.ടി, തൊഴിൽരഹി തരായ ഭിന്നശേഷിവിഭാഗക്കാർ എന്നിവർക്ക് ഫീസില്ല). എറണാ കുളത്തായിരിക്കും പരീക്ഷാകേന്ദ്രം.
അപേക്ഷ: കേരള ഹൈക്കോടതിയുടെ വെബ്സൈറ്റിൽ വൺടൈം രജിസ്ട്രേഷൻ പൂർത്തി യാക്കിയതിനുശേഷം ഡിസംബർ 17 മുതൽ അപേക്ഷ സമർപ്പിക്കാം.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും ഫീസടയ്ക്കു ന്നതിനുമുള്ള അവസാനതീയതി:ജനുവരി 14. (ഓലൈനായി ജനുവരി 17 മുതൽ 23 വരെ ഫീസ ടയ്ക്കാം).
വെബ്സൈറ്റ്: hckrecruitment.keralacourts.in