NLC 2024 Recruitment Apply Now

NLC 167 എക്സിക്യുട്ടീവ് ട്രെയിനി തമിഴ്നാട്ടിലെ നെയ് ‌വേലിയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാ പനമായ എൻ.എൽ.സി.യിൽ ഗ്രാജുവേറ്റ് എക്സിക്യൂട്ടീവ് ടെ യിനികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു വിവിധ വിഷ യങ്ങളിലായി 167 ഒഴിവുണ്ട്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലു ള്ള പവർ സ്റ്റേഷനുകളിലും യൂണിറ്റുകളിലും പ്രോജക്ടുകളിലും സബ്സിഡിയറി സ്ഥാപനങ്ങളിലുമായിരിക്കും നിയമനം. ഗേറ്റ്- 2024 സ്കോർ അടിസ്ഥാനമാക്കിയാണ് നിയമനം.

വിഷയങ്ങളും ഒഴിവും: മെക്കാനിക്കൽ – 84, ഇലക്ട്രിക്കൽ- 48, സിവിൽ – 25, കൺട്രോൾ ആൻഡ് ഇൻസ്‌ടുമെൻ്റേഷൻ – 10.

യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് വിഷയത്തിൽ ഫുൾടൈം/ പാർട്ട് ടൈം ബാച്ചിലർ ബിരുദം, എസ്.സി., എസ്. ടി. വിഭാഗക്കാർക്ക് 50 ശതമാനവും മറ്റുള്ളവർക്ക് 60 ശതമാന വും മാർക്കുണ്ടായിരിക്കണം.

പ്രായം: 30 കവിയരുത്. എസ്.സി, എസ്‌.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർ ക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.

ശമ്പളം: ഒരുവർഷത്തെ പരിശീലനകാലത്ത് പ്രതിമാസം 50,000- 1,60,000 രൂപയായിരിക്കും (പുറമേ മറ്റ് അലവൻസുകളും) അനു വദിക്കുക. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 60,000- 1,80,000 രൂപ സ്കെയിലിൽ സ്ഥിരപ്പെടുത്തും.

തിരഞ്ഞെടുപ്പ്: ഗേറ്റ് സ്കോർ അടിസ്ഥാനമാക്കി ചുരുക്കപ്പ ട്ടിക തയ്യാറാക്കിയശേഷം അഭിമുഖം നടത്തിയായിരിക്കും തിര ഞെഞ്ഞെടുപ്പ്.

അപേക്ഷാഫീസ്: 854 രൂപ (എസ്.സി. എസ്.ടി. വിഭാഗക്കാർ ക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ബാധകമല്ല).

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. ഡിസംബർ 16 മുതൽ അപേക്ഷിക്കാം. അവസാന തീയതി: ജനുവരി 15 (വൈകീട്ട് 5 മണി). വിശദവിവരങ്ങൾക്ക് www.nleindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published.