ksheera vikasana Recruitment Apply now 2024
ക്ഷീരവികസന വകുപ്പിന്റെ 2024-25 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായ തീറ്റപ്പുല്‍കൃഷി വികസന പദ്ധതി, മില്‍ക്ക് ഷെഡ് വികസന പദ്ധതി എന്നിവ ഫലപ്രദമായി നടപ്പാക്കുന്നതിലേക്കായി എറണാകുളം ജില്ലയിലെ 15 ക്ഷീരവികസന യൂണിറ്റ് കാര്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് ഡയറി പ്രൊമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്നിവരെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.
ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ഷീരവികസന യൂണിറ്റില്‍ ഒരു ഡയറി പ്രൊമോട്ടര്‍, ഒരു വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്ന നിലയിലാണ് നിയമനം നടത്തുക. തസ്തികകള്‍ക്കുള്ള യോഗ്യതകളും മറ്റ് വിശദാംശങ്ങളും ചുവടെ. .
ഡയറി പ്രൊമോട്ടര്‍:-
- പ്രായപരിധി 18-45 വയസ്സ് (01-01-2024 പ്രകാരം), വിദ്യാഭ്യാസ യോഗ്യത – എസ്എസ്എല്‍സി(ചുരുങ്ങിയത്), കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം, അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസക്കാരനായിരിക്കണം.,
- ഡയറി പ്രൊമോട്ടര്‍മാരായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ സേവന കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതുമാണ്.
വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍:-
- വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള യോഗ്യത, പ്രായപരിധി 18-45 വയസ്സ് (01-01-2024 പ്രകാരം), വിദ്യാഭ്യാസ യോഗ്യത – എസ്എസ്എല്‍സി (ചുരുങ്ങിയത്), കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം, അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസക്കാരനായിരിക്കണം
- വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍രായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ സേവന കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതുമാണ്.,
- നിയമനം ലഭിക്കുന്നവര്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി 10 മാസ കാലയളവിലേക്ക് പ്രതിമാസം 8000 രൂപ വേതനം നല്‍കും.
ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 14ന് ഉച്ച കഴിഞ്ഞ് 3 നകം അതത് ക്ഷീരവികസന ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കായി എറണാകുളം ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ ബന്ധപ്പെടാം