project Assistant Recruitment Apply now2023
മലപ്പുറം: തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻറ് വിനിയോഗവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി പ്രൊജക്ട് അസിസ്റ്റൻറ് തസ്‌തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് (DGP)/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് വജിയം, അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ പോസ്റ്റ്ഗ്രാജ്യേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നിവയാണ് യോഗ്യത.
18നും 30നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തിരൂർ പോസ്റ്റ്, തെക്കുമ്മുറി, മലപ്പുറം ജില്ല, പിൻ: 676105 എന്ന വിലാസത്തിൽ ഡിസംബർ 31ന് വൈകീട്ട് അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.
വിശദ വിവരങ്ങൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം.
phone number ; 04942422696