KIIDC Recruitment 2023 Apply Now
KIIDC-യിൽ ഒഴിവ് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (KIIDC), അസിസ്റ്റന്റ് മാനേജർ, മാർക്കറ്റിങ് എക്സിക്യുട്ടീവ്,ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ളനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അസിസ്റ്റന്റ് മാനേജർ (എച്ച്.ആർ.), ഒഴിവ്-1, ശമ്പളം: 30,000 രൂപ. യോഗ്യത: എം.ബി.എ. ഫിനാൻസ്/ എച്ച്.ആർ.എം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ് കവിയരുത്.
മാർക്കറ്റിങ് എക്സിക്യുട്ടീവ്സ്, ഒഴിവ്-2. ശമ്പളം: 20,000 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഒരുവർഷ പ്രവൃത്തി പരിചയവും. പ്രായം: 30 വയസ്സ് കവിയരുത്.
ഓഫീസ് അസിസ്റ്റന്റ് (ടെക്നിക്കൽ), ഒഴിവ്-1. ശമ്പളം: 20,000 രൂപ. യോഗ്യത: ഹാർവേർ & നെറ്റ്വർക്കിങ് സിസ്റ്റത്തിൽ ഐ.ടി.ഐ./സർട്ടിഫിക്കറ്റ് കോഴ്സ്, രണ്ട് വർഷ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ് കവിയരുത്. നിർദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേ ക്ഷയും അനുബന്ധ രേഖകളും “Managing Director, KIIDC, TC,84/3(Old 36/1), NH 66 Bypass Service road. Enchaikal Jn, Chackai,P.O,Thiruvanamthapuram, 695024′ എന്ന വിലാസത്തിൽ ലഭിക്കണം, അവസാന തീയതി: മേയ് 10 (5 pm). വെബ്സൈറ്റ്