LULU Group Walk In Interview 2023
പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പിൽ കേരളത്തിന് അകത്തും പുറത്തുമായ മാളുകളിലേക്ക് നിരവധി ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ഒഴിവുകൾ വന്നിട്ടുള്ള പോസ്റ്റുകളും വിശദമായ വിവരങ്ങളും ചുവടെ നൽകിയിരിക്കുന്നു
- അക്കൗണ്ട്സ് എക്സിക്യൂട്ടീവ്:- ബികോം/ എം.കോം, 0-2 വർഷത്തെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. 30 വയസ്സിന് താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
- ബില്ലിംഗ് എക്സിക്യൂട്ടീവ്:-ഏതെങ്കിലും ഡിഗ്രിയും, രണ്ടുവർഷത്തെ പ്രവർത്തിപരിചയവും 30 വയസ്സ് വരെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
- സെയിൽസ് എക്സിക്യൂട്ടീവ്:- പ്ലസ് ടു അല്ലെങ്കിൽ ഉയർന്ന യോഗ്യത ഉണ്ടായിരിക്കണം. പ്രവർത്തി പരിചയം ആവശ്യമില്ല എങ്കിലും രണ്ട് വർഷത്തെ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 30 വയസ്സ് വരെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്.
- മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്:- BBA/MBA, പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. 30 വയസ്സിന് താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
- ഓപ്പറേഷൻ എക്സിക്യൂട്ടീവ്:- പരമാവധി 35 വയസ്സ് വരെയാണ് ഇതിലേക്കുള്ള പ്രായപരിധി. MBA പ്രവർത്തി പരിചയം ഉള്ളവർക്കാണ് അവസരം. മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്നു.
- സീനിയർ HR എക്സിക്യൂട്ടീവ്:- MBA(HR), MHRM യോഗ്യതയും നാലു മുതൽ 5 വർഷം വരെ പ്രവർത്തിപരിചയവുമാണ് യോഗ്യത. 30 വയസ്സിന് താഴെ പ്രായമുള്ള പുരുഷന്മാരായിരിക്കണം.
- മാനേജ്മെന്റ് ട്രെയിനി:- എംബിഎ യോഗ്യതയുള്ള ഫ്രഷേഴ്സിന് അപേക്ഷിക്കാം. 30 വയസ്സിന് താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്.
- IT സപ്പോർട്ടർ:- MCA/ ബിടെക് യോഗ്യതയും, 1-2 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. 31 വയസ്സിന് താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്.
- Commi-:- ഹോട്ടൽ മാനേജ്മെന്റ് യോഗ്യതയും പ്രവർത്തി പരിചയവും ഉള്ളവർക്കാണ് അവസരം. 35 വയസ്സ് വരെയാണ് പ്രായപരിധി.
- പിക്കർ:-മിനിമം എസ്എസ്എൽസി യോഗ്യത ഉണ്ടായിരിക്കണം. പ്രവർത്തിപരിചയം ആവശ്യമില്ല. 25 വയസ്സിന് താഴെ പ്രായമുള്ളവർക്കാണ് അവസരം ഉള്ളത്. പാൻ ഇന്ത്യ തലത്തിൽ ഒഴിവുകൾ ഉണ്ട്.
- അസിസ്റ്റന്റ് മാനേജർ:- ഏതെങ്കിലും ഡിഗ്രി അല്ലെങ്കിൽ പിജി പഠിച്ചിരിക്കണം. 5+ വർഷത്തെ പരിചയം. 35 വയസ്സിൽ താഴെ പ്രായമുള്ള പുരുഷന്മാർക്കാണ് അവസരം.
- HR എക്സിക്യൂട്ടീവ്:- എംബിഎ യോഗ്യതയുള്ള ഫ്രഷേഴ്സിന് അപേക്ഷിക്കാം. 30 വയസ്സിന് താഴെയുള്ള പുരുഷന്മാരായിരിക്കണം.
- ഓഡിറ്റ് എക്സിക്യൂട്ടീവ്:- CA-ഇന്ററും, രണ്ട് വർഷത്തെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. 30 വയസ്സിന് താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടത്തുന്ന മെഗാ തൊഴിൽമേളയുമായി ബന്ധപ്പെട്ടതാണ് ഒഴിവുകൾ. താല്പര്യമുള്ളവർ നിങ്ങളുടെ ഫോണിലൂടെ ആദ്യം രജിസ്റ്റർ ചെയ്യുക
രജിസ്ട്രേഷൻ ലിങ്കും കൂടുതൽ വിശദവിവരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക Click Here