indian coastguard Recruitment-2025

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ യൂണിഫോം ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഇപ്പോള്‍ നാവിക് (ജനറല്‍ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് പോസ്റ്റുകളിലായി പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ആകെ 310 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ജൂൺ 29 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക്, യാന്ത്രിക് തസ്തികകളില്‍ റിക്രൂട്ട്‌മെന്റ്. ആകെ 310 ഒഴിവുകള്‍. ഇന്ത്യയിലുടനീളം നിയമനം

  • നാവിക് (ജനറല്‍ ഡ്യൂട്ടി) = 260 ഒഴിവുകള്‍. 
  • യാന്ത്രിക് (മെക്കാനിക്കല്‍) = 30 ഒഴിവുകള്‍. 
  • യാന്ത്രിക് (ഇലക്ട്രിക്കല്‍) = 11 ഒഴിവുകള്‍. 
  • യാന്ത്രിക് (ഇലക്ട്രോണിക്‌സ്) = 19 ഒഴിവുകള്‍. 

പ്രായപരിധി

18 മുതല്‍ 23 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 2004 മാര്‍ച്ച് ഒന്നിനും 2008 ഫെബ്രുവരി 28നും ഇടയില്‍ ജനിച്ചവരായിരിക്കണം.  (എസ്.സി, എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും, ഒബിസി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും). 

യോഗ്യത

  • നാവിക്  ജനറല്‍ ഡ്യൂട്ടി :- ഫിസിക്‌സ്, മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച പ്ലസ് ടു. 
  • യാന്ത്രിക്  :- എസ്.എസ്.എല്‍.സി ആള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (AICTE) അംഗീകരിച്ച 03 അല്ലെങ്കില്‍ 4 വര്‍ഷത്തെ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ ഇലക്ട്രോണിക്‌സ്/ ടെലികമ്മ്യൂണിക്കേഷന്‍ (റേഡിയോ/ പവര്‍) എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ. 

മറ്റ് വിവരങ്ങള്‍

  • എഴുത്ത് പരീക്ഷ,  മെഡിക്കല്‍, ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 
  • ഉദ്യോഗാര്‍ഥികള്‍ക്ക് 157 സെ.മീ ഉയരം വേണം. 

ശമ്പളം

  • നാവിക് ജനറല്‍ ഡ്യൂട്ടി : 21,700 രൂപ. 
  • യാന്ത്രിക് : 29200 രൂപ. 

അപേക്ഷ ഫീസ്

300 രൂപ അപേക്ഷ ഫീസുണ്ട്. പട്ടിക ജാതി , പട്ടിക വര്‍ഗ വിഭാഗക്കാര്‍ ഫീസടക്കേണ്ടതില്ല. 

ഉദ്യോഗാര്‍ഥികള്‍ അപേക്ഷ നല്‍കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

അപേക്ഷ: click here

വിജ്ഞാപനം: click here

Leave a Reply

Your email address will not be published.