Field worker walk in interview

നേമം താലൂക്ക് ആശുപത്രിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഫീൽഡ് വർക്കർമാരെ നിയമിക്കുന്നു.എൻ.വി.ബി.ഡി.സി.പി പദ്ധതി പ്രകാരം 90 ദിവസത്തേക്ക് 675 രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് ഫീൽഡ് വർക്കർമാരെ നിയമിക്കുന്നത്. ഡിസംബർ 22നാണ് അഭിമുഖം.

ആറ് ഒഴിവുകളിലേക്കാണ് നിയമനം. ഏഴാം ക്ലാസ് വിജയിച്ചിട്ടുള്ളതും ബിരുദം നേടിയിട്ടില്ലാത്തവരും ആയിരിക്കണം അപേക്ഷകർ. നല്ല ശാരീരിക ക്ഷമത ഉള്ളവരും മറ്റു രോഗങ്ങൾ ഇല്ലാത്തവരും ആയിരിക്കണം. 45 വയസ്സ്തികയാത്തവർ ആയിരിക്കണം.ഫീൽഡ് തല പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ,വയസ്സ്, യോഗ്യത പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം തിരുവനന്തപുരം ജില്ലയിലെ നേമം താലൂക്ക് ആശുപത്രിയിൽ നേരിട്ട് ഹാജരാകണം.രാവിലെ പത്തിനും 11 നും ഇടയ്ക്ക് നടക്കുന്ന രജിസ്ട്രേഷനിൽ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ എന്ന് സൂപ്രണ്ട് അറിയിച്ചു.

Latest Jobs Click Here

Leave a Reply

Your email address will not be published.