അങ്കണവാടി ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

താഴെ പറഞ്ഞിരിക്കുന്ന ഒഴിവുകളിൽ അതാത് പഞ്ചായത്തിൽ ഉള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഒഴിവുകൾ വരുന്നുണ്ട് അത് വന്നാൽ ഉടൻ നമ്മുടെ ഈ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും.. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഇത് പരിശോധിക്കുക വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുക

അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്@ എറണാകുളം

വാഴക്കുളം അഡീഷല്‍ ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളില്‍ ഉണ്ടായിട്ടുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആലുവ മുനിസിപ്പാലിറ്റിയില്‍ സ്ഥിര താമസക്കാരും സേവന തല്‍പരരും മതിയായ ശാരീരിക ശേഷിയുള്ളവരും 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് പൂര്‍ത്തിയാകാത്തവരുമായവര്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവിന് അര്‍ഹതയുണ്ട്. അപേക്ഷകര്‍ പത്താം ക്ലാസ് വിജയിക്കാന്‍ പാടില്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 15 ന് വൈകീട്ട് 5.00 വരെ തോട്ടക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ – 0484 – 2952488, 9387162707). അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, ആലുവ മുനിസിപ്പാലിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും

അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്@ തൃശ്ശൂർ

അന്തിക്കാട് ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള അരിമ്പൂർ പഞ്ചായത്തിൽ അങ്കണവാടി സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി പഞ്ചായത്തിൽ സ്ഥിരം താമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷകൾ മാർച്ച് 20ന് വൈകീട്ട് 5 മണി വരെ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് അന്തിക്കാട് മിനി സിവിൽ സ്റ്റേഷനിലുള്ള ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 0487 2638800

അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്@ ഇടുക്കി

കുമിളി പഞ്ചായത്തിന്‍റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് സേവന തല്‍പ്പരരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് എസ്‌എസ്‌എല്‍‌സി വിജയമാണ് വിദ്യാഭ്യാസ യോഗ്യത. എസ്‌സി വിഭാഗത്തില്‍ എസ്‌എസ്‌എല്‍‌സി ജയിച്ചവര്‍ ഇല്ലെങ്കില്‍ തോറ്റവരെയും പരിഗണിക്കും, എസ്‌ടി വിഭാഗത്തില്‍ എസ്‌എസ്‌എല്‍‌സി ജയിച്ചവര്‍ ഇല്ലെങ്കില്‍ എട്ടാം ക്ലാസ്സുകാരെയും പരിഗണിക്കും. സര്‍ക്കാര്‍ അംഗീകൃത നേഴ്സറി ടീച്ചര്‍ ട്രെയിനിങ് , പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിങ്, ബാലസേവികാ ട്രെയിനിങ് എന്നിവ ലഭിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഹെല്‍പ്പര്‍ക്ക് എഴുതുവാനും വായിക്കുവാനും കഴിവ് ഉണ്ടാകണം . എസ്‌എസ്‌എല്‍‌സി ജയിക്കാന്‍ പാടില്ല. രണ്ടു തസ്തികകള്‍ക്കും 18 നും 46 നും ഇടയിലാണ് പ്രായ പരിധി. എസ്‌സി/എസ്‌ടി വിഭാഗക്കാര്‍ക്ക് 3 വര്‍ഷം വരെ ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷകള്‍ മാര്‍ച്ച് 17 വൈകീട്ട് 5 മണി . ശിശുവികസന പദ്ധതി ഓഫീസര്‍, ഐ‌സി‌ഡി‌എസ് അഴുത അഡീഷണല്‍, ക്ഷേമ ഭവന്‍ ബില്‍ഡിങ്, എസ്‌ബി‌ഐ ക്കു എതിര്‍ വശം, വണ്ടിപ്പെരിയാര്‍ പിഓ എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോമുകള്‍ കുമിളി പഞ്ചായത്തിലെ അക്ഷയ സെന്‍ററുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 252030 .

അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്@കണ്ണൂർ

ഇരിക്കൂർ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലെ എരുവേശ്ശി, മലപ്പട്ടം, മയ്യിൽ, പയ്യാവൂർ ഗ്രാമപഞ്ചായത്തുകളുടെയും ശ്രീകണ്ഠാപുരം നഗരസഭയുടെയും പരിധിൽ താമസിക്കുന്ന 18നും 46നും ഇടയിൽ പ്രായമുളള വനിതകളിൽ നിന്നും അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി പാസായവർക്ക് വർക്കർ തസ്തികയിലേക്കും എഴുത്തും വായനയും അറിയാവുന്നവർക്ക് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. 2023 ജനുവരി ഒന്നിന് 46 വയസ് കവിയരുത്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക ശ്രീകണ്ഠാപുരത്തുള്ള ഇരിക്കൂർ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും അതത് ഗ്രാമപഞ്ചായത്ത്/ നഗരസഭ ഓഫീസുകളിലും ലഭിക്കും. അപേക്ഷ മാർച്ച് 15ന് വൈകിട്ട് അഞ്ച് മണിക്കകം ഇരിക്കൂർ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0460 2233416.

അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്@ എറണാകുളം

നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ്. പ്രൊജക്ടിന്റെ പരിധിയിലുള്ള ചേന്ദമംഗലം പഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരുടേയും അങ്കണവാടി ഹെല്‍പ്പര്‍മാരുടേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം) നടത്തുന്നതിനായി ചേന്ദമംഗലം പഞ്ചായത്തില്‍ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായം 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാക്കേണ്ടതും 46 വയസ് കവിയാന്‍ പാടില്ലാത്തതുമാണ്. അപേക്ഷകള്‍ 2023 മാര്‍ച്ച് 15 വൈകിട്ട് അഞ്ച് വരെ നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട്, ചേന്ദമംഗലം പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ത്ത് പറവൂര്‍ സിവില്‍ സ്റ്റേഷന്‍ 2-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484 2448803.

അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്@കോട്ടയം

കോട്ടയം ഉഴവൂർ ഐ.സി.ഡി.എസ്. പരിധിയിലുള്ള രാമപുരം, ഉഴവൂർ, മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കാണക്കാരി, കുറവിലങ്ങാട്, മാഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിൽ അങ്കണവാടി ഹെൽപർ തസ്തികയിലേക്കും കുറവിലങ്ങാട്, മാഞ്ഞൂർ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ തസ്തികയിലേക്കും സെലക്ഷൻ പട്ടിക രൂപീകരിക്കുന്നതിന് പതിനെട്ടിനും നാൽപത്തിയാറിനും ഇടയിൽ പ്രായമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

എസ്.എസ്.എൽ.എസി. തോറ്റവർക്കു ഹെൽപർ തസ്തികയിലേക്കും പാസായവർക്കു വർക്കർ തസ്തികയിലേക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോം പഞ്ചായത്തുകളിലും അങ്കണവാടികളിലും ലഭ്യമാണ്.

വിശദവിവരങ്ങൾക്കു കോഴയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. കാര്യാലയത്തെ സമീപിക്കുക. പൂരിപ്പിച്ച അപേക്ഷകൾ 2023 മാർച്ച് പതിനഞ്ചിനകം ഐ.സി.ഡി.എസ്. കാര്യാലയത്തിൽ എത്തിക്കണം.

അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്@കണ്ണൂർ

എടക്കാട് അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയിൽ പ്രായമുളള എസ് എസ് എൽ സി പാസായ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ തസ്തികയിലേക്കും എസ് എസ് എൽ സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകളിൽ നിന്നും ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.

2023 ജനുവരി ഒന്നിന് 46 വയസ് കവിയരുത്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

വർക്കർ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തിൽ എസ് എസ് എൽ സി പാസായ അപേക്ഷകരുടെ അഭാവത്തിൽ എസ് എസ് എൽ സി തോറ്റവരെയും പട്ടികവർഗവിഭാഗത്തിൽ എട്ടാം ക്ലാസ് പാസായവരെയും പരിഗണിക്കും.

ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ നടത്തുന്ന എ ലെവൽ ഇക്വലൻസി പരീക്ഷ പാസായവരെ എസ് എസ് എൽ സിക്ക് തുല്യമായി പരിഗണിക്കും.സർക്കാർ അംഗീകൃത നഴ്സറി ടീച്ചർ, പ്രീ പ്രൈമറി ടീച്ചർ, ബാലസേവിക ട്രെയിനിങ് കോഴ്സുകൾ പാസായവർക്ക് മുൻഗണന.

അപേക്ഷ, വിശദ വിവരങ്ങൾ എന്നിവ ശിശുവികസന ഓഫീസറുടെ എടക്കാട് അഡീഷണൽ കാര്യാലയത്തിൽ ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് എട്ടിന് വൈകിട്ട് അഞ്ച് മണി വരെ നേരിട്ടോ തപാൽ കണ്ണൂർ എടക്കാട് അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. കവറിനു മുകളിൽ ഏതു തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമായി എഴുതണം.

Leave a Reply

Your email address will not be published.