Walk in interview 2024
വാക്ക് ഇൻ ഇന്റർവ്യൂ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി റവന്യൂ ഡിവിഷണൽ കാര്യാലയങ്ങളിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, വേഡ് പ്രോസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ് റൈറ്റിംഗ് എന്നീ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്യൂ. യോഗ്യതയുള്ളവർക്ക് മുൻഗണന.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 12 ന് ഉച്ചയ്ക്ക് 2.30 ന് കാക്കനാട് കളക്ട്രേറ്റിലുള്ള ജില്ലാ വികസന കമ്മീഷണറുടെ ചേംമ്പറിൽ ഇന്റർവ്യൂവിൽ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകളുമായി നേരിട്ട് ഹാജരാകണം.