Tractor Driver Grade II 779/2025 Apply Now

കേരള സർക്കാർ സർവീസിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് II (Tractor Driver Grade II) തസ്തികയിലേക്കുള്ള നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) അപേക്ഷ ക്ഷണിക്കുന്നു

വിവരങ്ങൾവിശദാംശങ്ങൾ
വകുപ്പ്കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്
തസ്തികട്രാക്ടർ ഡ്രൈവർ ഗ്രേഡ് II
കാറ്റഗറി നമ്പർ779/2025
ശമ്പളം25,100 – 57,900/- രൂപ
അപേക്ഷ അവസാനിക്കുന്ന തീയതി04.02.2026 (ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ)
യോഗ്യതകൾ
  1. ​കേരള കാർഷിക സർവ്വകലാശാല നൽകുന്ന ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ ആൻഡ് റൂറൽ എഞ്ചിനീയറിംഗ്.
  2. ​മേൽപ്പറഞ്ഞ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ താഴെ പറയുന്നവ പരിഗണിക്കും:
    • ​മെക്കാനിക് (ട്രാക്ടർ/മോട്ടോർ വെഹിക്കിൾ/ഡീസൽ) അല്ലെങ്കിൽ ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ (NTC) സർട്ടിഫിക്കറ്റ്.
    • ​ട്രേഡ് സർട്ടിഫിക്കറ്റ് നേടിയ ശേഷം കുറഞ്ഞത് ഒരു വർഷത്തെ പ്രായോഗിക പരിചയം.
  3. ​സാധുവായ ട്രാക്ടർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
  4. ​പി.എസ്.സി നടത്തുന്ന പ്രായോഗിക പരീക്ഷയിൽ (Practical Test) വൈദഗ്ദ്യം തെളിയിക്കണം.
പ്രായപരിധി
  • 19 – 36 വയസ്സ് (02.01.1989-നും 01.01.2006-നും ഇടയിൽ ജനിച്ചവരാകണം).
  • പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗക്കാർക്കും നിയമാനുസൃതമായ പ്രായശളവ് ലഭിക്കും (പരമാവധി 50 വയസ്സ് വരെ).
അപേക്ഷിക്കേണ്ട രീതി
  • ​കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) നടത്തിയ ശേഷം അപേക്ഷിക്കുക.
  • ​ഉദ്യോഗാർത്ഥികൾ മുകളിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാവൂ.
  • ഫീസ് നൽകേണ്ടതില്ല.

Apply Now : Click Here

Leave a Reply

Your email address will not be published.