SFA Mission Coordinator Apply Now
കേരള സർക്കാരിന്റെ ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്ര വികസനവും ശാക്തീകരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ’ (സാഫ്), വിവിധ ജീവനോപാധി പദ്ധതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം
Latest Job Posts
പ്രധാന വിവരങ്ങൾ
- തസ്തിക: മിഷൻ കോ-ഓർഡിനേറ്റർ
- ഒഴിവുകൾ: 36
- നിയമന രീതി: ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ
- പ്രായപരിധി: 50 വയസ്സ് കവിയരുത്. എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങൾക്ക് നിയമനുസൃതമായ ഇളവ് അനുവദിക്കുന്നതാണ്.
- ശമ്പളം: പ്രതിമാസം ₹30,000 + യാത്രാപ്പടി (TA)
- പ്രധാന ചുമതലകൾ: സോഷ്യൽ മൊബിലൈസേഷൻ, ബിസിനസ്സ് വിപുലീകരണം, ഫയലുകളും കണക്കുകളും സൂക്ഷിക്കൽ, പദ്ധതി നിർവ്വഹണം, മേളകളുടെ സംഘാടനം തുടങ്ങിയവ
വിദ്യാഭ്യാസ യോഗ്യത
- MSW / MBA / പി.ജി ബിരുദവും ജീവനോപാധി (Livelihood) പദ്ധതികളിൽ ഒരു വർഷത്തെ പരിചയവും.
- കമ്പ്യൂട്ടർ പരിജ്ഞാനം.
- ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്.
അപേക്ഷാ രീതി
യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച്, യോഗ്യതയും പരിചയവും തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സാഫിന്റെ ഹെഡ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
വിലാസം:
ജോയിന്റ് ഡയറക്ടർ ഓഫ് ഫിഷറീസ് & എക്സിക്യൂട്ടീവ് ഡയറക്ടർ,
സാഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസ്, ഫിഷറീസ് ട്രെയിനിംഗ് സെൻ്റർ,
യു.സി കോളേജ് പി.ഒ, കിഴക്കെ കടുങ്ങല്ലൂർ, ആലുവ – 683102.


