Secretariat Assistant 2025 Details
തൊഴിൽ അന്വേഷകരായ ബിരുദധാരികൾ ഏറ്റവും പ്രതീക്ഷയുടെ കാത്തിരിക്കുന്ന മത്സരപരീക്ഷകളിൽ ഒന്നാണ് സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് പരീക്ഷ. ഈ പരീക്ഷക്ക് അപേക്ഷിക്കാൻ വേണ്ടിയുള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് ഇതിന് അപേക്ഷിക്കാം.
ജനുവരി 29 വരെ അപേക്ഷിക്കുന്നതിന് സമയമുണ്ട്.
ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്നവർക്കുള്ള അടിസ്ഥാന ശമ്പളം 39000- 83000 രൂപയാണ്.
നിലവിലുള്ള റാങ്ക് ലിസ്റ്റ് 2026 ഏപ്രിൽ 12ന് അവസാനിക്കും. പുതിയ റാങ്ക് ലിസ്റ്റ് അതിനുമുൻപ് തയ്യാറാക്കുന്ന ശ്രമത്തിലാണ് പി എസ് സി.
സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഗവൺമെൻറ് സെക്രട്ടറിയേറ്റ്, അഡ്വക്കേറ്റ്സ് ജനറൽ ഓഫീസ് ,കേരള പബ്ലിക് സർവീസ് കമ്മീഷൻ, വിജിലൻസ് ട്രൈബ്യൂണൽ, സംസ്ഥാന ഓഡിറ്റ് വകുപ്പ്, എന്നിവിടങ്ങളിൽ ജോലി ലഭിക്കും.
പ്രാഥമിക പരീക്ഷ, പ്രധാന പരീക്ഷ, ഇൻറ്ർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ്.
ബിരുദം അടിസ്ഥാന യോഗ്യതയായി ഉള്ള മറ്റു പരീക്ഷകളെ പോലെ തന്നെയാണ് ഇതിൻറെ പ്രാഥമിക പരീക്ഷ. 100 മാർക്കിൻറെ ചോദ്യങ്ങൾ ഉണ്ടാവും. നൂറു ചോദ്യങ്ങൾ. ഒരു ചോദ്യത്തിന് ഒരു മാർക്ക്. 75 മിനിറ്റാണ് പരീക്ഷ എഴുതുന്നതിനുള്ള സമയം.
100 മാർക്കിൻറെ 100 ചോദ്യങ്ങളാണ് പ്രധാന പരീക്ഷയ്ക്കുള്ളത്.
ഇൻറർവ്യൂവിന് 20 മാർക്ക് ആണ് ഉള്ളത്.
പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ, പഠിച്ച് തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഇന്ത്യ ചരിത്രം, കേരള ചരിത്രം, ലോക ചരിത്രം, ഇന്ത്യൻ ഇക്കണോമിക്സ് മലയാളം , ഇംഗ്ലീഷ് ഭാഷ, കണക്ക് തുടങ്ങിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉണ്ടാകും
ബിരുദധാരികൾക്കായുള്ള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകൾ ഉയർന്ന നിലവാരത്തിലുള്ളതാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക
ഭാരതത്തിൻറെ ഭരണഘടന സയൻസ് ആൻഡ് ടെക്നോളജി ഫിസിക്സ് കെമിസ്ട്രി ലൈഫ് സയൻസ് തുടങ്ങിയ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ധാരാളമായി ഉണ്ടാകാൻ സാധ്യതയുണ്ട്
പി.എസ്.സി.നടത്തുന്ന പരീക്ഷകളില്‍ കടുത്ത മത്സരം നടക്കുന്ന പരീക്ഷയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് തസ്തികയുടേത് . ഉന്നതബിരുദധാരികള്‍ കൂടുതലായി അപേക്ഷിക്കുന്നു എന്നതാണ് ഇതിൻറെ പ്രധാനകാരണം.
ബിരുദമാണ് കുറഞ്ഞ യോഗ്യതയെങ്കിലും ബിരുദാനന്തര ബിരുദമുള്ളവർക്കും ഇതിനപേക്ഷിക്കാം.
വര്‍ഷങ്ങളായി തയ്യാറെടുക്കുന്നവര്‍ , സിവിൽ സർവീസ് പരീക്ഷ പോലുള്ളവക്കായി തയ്യാറെടുപ്പ് നടത്തുന്നവർ തുടങ്ങിവരുടെ മത്സരവേദിയാണ് ഈ പരീക്ഷയുടേത്.
മറ്റേതൊരു പരീക്ഷക്ക് വേണ്ടിയും തയ്യാറാക്കുന്ന ചോദ്യപേപ്പറുകളില്‍ നിന്നും സൂക്ഷ്മതയോടെയുള്ളതാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് പരീക്ഷയുടേത് എന്നതും നിലവാരം കൂടാന്‍ കാരണമാണ്. നല്ല രീതിയിൽ പരീക്ഷ എഴുതുന്നവർക്ക് മാത്രമേ മികച്ച റാങ്ക് ലഭിക്കാന്‍ സാധ്യതയുള്ളൂ എന്ന് ഉദ്യോഗാർഥികൾ ആദ്യമേ മനസ്സിലാക്കണം.
കഴിഞ്ഞ പരീക്ഷയില്‍ വിജയിക്കാനാവാതെ പോയ നല്ലവിഭാഗം ഉദ്യോഗാര്‍ഥികള്‍ ഇത്തവണയും മത്സരരംഗത്തുണ്ടാവും. ഇവരുടെ അനുഭവപരിചയം തീർച്ചയായും പുതുതായി മത്സരത്തിനെത്തുന്നവർക്ക് ഒരു വെല്ലുവിളിയാണ്.
പി.എസ്.സി.യുടെ സാധാരണ പരീക്ഷകളില്‍ പങ്കെടുക്കാതെ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് പരീക്ഷയില്‍ മാത്രം മത്സരിക്കുന്ന ചില പ്രത്യേക വിഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ഥികളെയും പുതുതായി മത്സരിക്കുന്നവർ മുന്നിൽക്കാണണം. സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള ദേശീയ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരും ഇതിൽ മത്സരിക്കാനുണ്ടാകും. വര്‍ഷങ്ങള്‍ നീളുന്ന തയ്യാറെടുപ്പുകള്‍ക്കിടയില്‍ ‘സുരക്ഷക്കായി റിസര്‍വ്വ് ചെയ്യുന്ന ഉദ്യോഗം’ എന്ന നിലയില്‍ ഇക്കൂട്ടര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് പരീക്ഷയെ സമീപിക്കാറുണ്ട് . ഇവരുടെ സാന്നിധ്യം മത്സരനിലവാരം ഉയർത്തുമെന്നതിൽ സംശയം വേണ്ട.
സംസ്ഥാന/ദേശീയ/അന്തര്‍ദ്ദേശീയ തലങ്ങളില്‍ മികവു തെളിയിച്ച കായികതാരങ്ങളായ ബിരുദധാരികളും സായുധസേനകളില്‍നിന്ന് വിരമിച്ചെത്തുന്നവരും, സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് പരീക്ഷയില്‍ വളരെ താത്പര്യപൂര്‍വം പങ്കെടുക്കാറുണ്ട് . ഇരുപതിലേറെ ഗ്രേസ് മാര്‍ക്കുള്ള ഈ വിഭാഗക്കാര്‍ക്ക്, പരീക്ഷയില്‍ ശരാശരി പ്രകടനം നടത്തിയാല്‍ തന്നെ മികച്ച റാങ്ക് ലഭിക്കുന്നു എന്നതും പരീക്ഷക്ക് തയ്യാറെടുക്കുന്നവർ മനസ്സിലാക്കണം.
എന്തുതന്നെയായാലും നല്ല തയ്യാറെപ്പോടെ വരുന്നവര്‍ക്കെല്ലാം മുന്നില്‍ വാതില്‍ തുറന്നിടുന്നതാണ് പി.എസ്.സി.പരീക്ഷയുടെ പതിവു ചോദ്യരീതി. സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് തസ്തികയിലേക്കുള്ള മുന്‍കാല പരീക്ഷകള്‍ ഇത് തെളിയിച്ചിട്ടുണ്ട്. കേവലം ബിരുദം മാത്രമുള്ളവര്‍ ഈ തസ്തികയിലേക്ക് ധാരാളമായി തിരഞ്ഞെടുക്കപ്പെടുന്നതാണ് മുന്‍കാല അനുഭവം. സിലബസിനുള്ളില്‍ നിന്നുകൊണ്ടുള്ള സമഗ്രമായ പഠനമാണ് ഉയർന്ന വിജയം നേടാനാവശ്യം.