REC INDIA Recruitment 2023 Applynow
ഓഫീസർ/ മാനേജർ തസ്തികകളിലെ 125 ഒഴിവുകളിലേക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആർഇസി ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു.
ഓഫീസർ (എൻജിനിയറിംഗ്): 53 ഒഴിവ്
യോഗ്യത: ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ (പവർ)/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ പവർ എൻജിനിയറിംഗ്/ മെക്കാനിക്കൽ ഫസ്റ്റ് ക്ലാസോടെ റെഗുലർ ഫുൾടൈം ബിഇ/ ബിടെക്/എംഇ/ എംടെക് തത്തുല്യം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.പ്രായം: 33 വയസ് കവിയരുത്.വാർഷിക വേതനം : പത്തുലക്ഷം രൂപ.
ഓഫീസർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്)- 34 ഒഴിവ്
യോഗ്യത: ചാർട്ടേഡ് അക്കൗണ്ടൻസി/ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.പ്രായം: 33 വയസ് ക വിയരുത്. വാർഷിക വേതനം 10 ലക്ഷം രൂപ.
മറ്റ് ഒഴിവുകൾ:
ജനറൽ മാനേജർ (എൻജിനിയറിംഗ്)- 2 , മാനേജർ (എൻജിനിയറിംഗ്)-2, ഡെപ്യൂട്ടി മാനേജർ (എൻജിനിയറിംഗ്)- 2, ഡെപ്യൂട്ടി മാനേജർ (എഫ് ആൻഡ് വി)-2, , മാനേജർ (എഫ് ആൻഡ് വി)- 1, അസിസ്റ്റന്റ് മാനേജർ (എച്ച്ആർ)- 1, മാനേജർ (ഐടി)- 1, ഡെപ്യൂട്ടി മാനേജർ (ഐടി)- 3, അസിസ്റ്റന്റ് മാനേജർ (എൻജിനിയറിംഗ്)- 2, അസിസ്റ്റന്റ് മാനേജർ (ഐടി)- 3, ഓഫീസർ (ഐടി)-2, ജനറൽ മാനേജർ (കോർപറേറ്റ് കമ്യൂണിക്കേഷൻ)- 1, ഡെപ്യൂട്ടി മാനേജർ (കോർപറേറ്റ് കമ്യൂണിക്കേഷൻ)- ഒന്ന്, അസിസ്റ്റന്റ് മാനേജർ (കോർപറേറ്റ് കമ്യൂണിക്കേഷൻ)- ഒന്ന്, ഓഫീസർ (കോർപറേറ്റ് കമ്യൂണിക്കേഷൻ)- 1, ചീഫ് മാനേജർ (കന്പനി സെക്രട്ടേറിയറ്റ്)-1, ഓഫീസർ (കന്പനി സെക്രട്ടേറിയറ്റ്)-1, മാനേജർ (ലോ)- 1, ഓഫീസർ (ലോ)-2, ഓഫീസർ (കോർപറേറ്റ് സോഷ്യൽ റെസ്പോണ്‍സബിലിറ്റി)-1, അസിസ്റ്റന്റ് ഓഫീർ (അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ലെയ്സണ്‍)- 3, അസിസ്റ്റന്റ് ഓഫീസർ (സെക്രട്ടേറിയൽ)-2, ഓഫീസർ (രാജ്ഭാഷ)- 1, അസിസ്റ്റന്റ് ഓഫീസർ (രാജ്ഭാഷ)-1. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത വയസിളവ് ലഭിക്കും.
അപേക്ഷാഫീസ്:
1000 രൂപ. (എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും ബാധകമല്ല).
അപേക്ഷിക്കുന്ന രീതി
അപേക്ഷ അയക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി 2023 ഏപ്രിൽ 15 വരെ അപേക്ഷ നൽകാം. അപേക്ഷ അയക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കണം. അപേക്ഷ നൽകുവാൻ ഉള്ള ലിങ്കും ഔദ്യോഗിക വിജ്ഞാപനവും ചുവടെ നൽകിയിരിക്കുന്നു നോക്കുക
ഇപ്പോൾ വന്നിട്ടുള്ള ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ അറിയാൻ CLICK HERE