Orientalinsurance careers 2025 Apply Now
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ ജോലി നേടാൻ അവസരം. ഇന്ത്യയിലുടനീളം 500 അസിസ്റ്റന്റ് (ക്ലാസIII) റിക്രൂട്ട്മെന്റ്റാണ് നടക്കുന്നത്. അപേക്ഷ ലിങ്ക് ഔദ്യോഗിക വെബ്സൈറ്റിൽ ആഗസ്റ്റ് 01ന് ലഭ്യമാവും. വിശദമായ വിജ്ഞാപനവും ഇന്ന് എത്തും. അപേക്ഷ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 17
തസ്‌തിക & ഒഴിവ്
- കേന്ദ്ര സർക്കാർ ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്- അസിസ്റ്റന്റ് (ക്ലാസ് III) റിക്രൂട്ട്മെൻ്റ്. ആകെ ഒഴിവുകൾ 500.
പ്രായപരിധി
- 18 വയസ് മുതൽ 26 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2025 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
- അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. എസ്.എസ്.സി/ എച്ച്.എസ്.സി/ ഇൻ്റർമീഡിയേറ്റ്/ ബിരുദ തലത്തിൽ ഇംഗ്ലീഷ് ഒരു ഭാഷയായി പഠിച്ചിരിക്കണം.
- അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
തെരഞ്ഞെടുപ്പ്
- എഴുത്ത് പരീക്ഷ, പ്രാദേശിക ഭാഷ പരീക്ഷ, എന്നിവയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രിലിംസ്, മെയിൻസ് എന്നിങ്ങനെ രണ്ട് പരീക്ഷകളാണ് ആദ്യ ഘട്ടത്തിൽ ഉണ്ടാവുക.
ശമ്പളം
- തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,500 രൂപമുതൽ 35,000 രൂപവരെ ശമ്പളമായി ലഭിക്കും. ഇതിന് പുറമെ ഡിഎ, എച്ച്ആർഎ, ടി.എ, മറ്റ് സർക്കാർ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടായിരിക്കും.
അപേക്ഷ ഫീസ്
- ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 850 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി-എസ്.ടി, പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് 100 രൂപ അടച്ചാൽ മതി.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഓറിയൻ്റൽ ഇൻഷുറൻസ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ വിഭാഗത്തിൽ നിന്ന് അസിസ്റ്റന്റ് റിക്രൂട്ട്മെൻ്റ് തിരഞ്ഞെടുക്കുക. ശേഷം തന്നിരിക്കുന്ന മാതകയിൽ അപേക്ഷ പൂർത്തിയാക്കുക.
അപേക്ഷ നൽകുവാനും ഔദ്യോഗിക വിജ്ഞാപനത്തിനുമായി https://orientalinsurance.org.in/careers ഈ ലിങ്ക് സന്ദർശിക്കൂ