MGU Animal Attander Vacancy
മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ബയോ സയൻസസ് വകുപ്പിലെ അനിമൽ ഹൗസിൽ അനിമൽ അറ്റൻഡർ തസ്തികയിലേക്ക് 179 ദിവസത്തേക്ക് താൽകാലികാടിസ്ഥാനത്തിൽ നടത്തുന്നതിനായി വാക്-ഇൻ-ഇൻ്റർവ്യൂ നടത്തുന്നു.
വിശദമായ വിവരങ്ങൾ
- പ്രായപരിധി : 18-56 (as on 01/01/2025)
- ഒഴിവുകൾ: ഒന്ന്
- സാലറി 560/- ദിവസം
യോഗ്യത : പത്താം ക്ലാസ് യോഗ്യതയും, ലബോറട്ടറി അനിമൽ പരിചരണവുമായി ബന്ധപ്പെട്ട് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. അനിമൽ പരിചരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും യൂണിവേഴ്സിറ്റി/സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള ട്രെയിനിങ് പാസായവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, താഴെപ്പറയുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ എന്നിവ സഹിതം ഫെബ്രുവരി 20-നു ഉച്ചക്ക് 1.00 ന് അസിസ്റ്റൻ്റ് രജിസ്ട്രാർ |(ഭരണവിഭാഗം) മുൻപാകെ ഹാജരാകേണ്ടതാണ്.
1) പേര്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത ഇവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ.
2) തൊഴിൽ പരിചയ സർട്ടിഫിക്കറ്റ്.
3) ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (സംവരണ സമുദായത്തിൽ ഉൾപ്പെട്ടവർ മാത്രം).
4) നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (മറ്റു പിന്നോക്ക സമുദായത്തിൽ ഉൾപ്പെട്ടവർ മാത്രം).
5) തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് / ആധാർ കാർഡ്
പ്രസ്തുത തിരഞ്ഞെടുപ്പ് താദ്കാലികവും സ്ഥിര നിയമനത്തിന് നിയമാനുസൃതം അർഹതയില്ലാത്തതുമാണ്. വിശദവിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നം. 0481 2733240
Apply Now :- Click Here
Official Notification :- Click Here