Latestjobs Apply Now
കേരളത്തിൽ ഇപ്പോൾ വന്നിട്ടുള്ള പുതിയ ജോലി ഒഴിവുകൾ
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
- കുണ്ടറ ഐ.എച്ച്.ആര്‍.ഡി എക്സ്റ്റന്‍ഷന്‍ സെന്ററിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. ഫോണ്‍: 854700500.
- ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററെ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. എസ്.എസ്.എൽ.സി, ഡി.സി.എയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മെയ് 30ന് രാവിലെ 10 ന് പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
- നാഷണൽ ആയുഷ് മിഷൻ കേരളം പ്രോക്യൂർമെന്റ് ഓഫീസർ, ഡാറ്റാ പ്രോഗ്രാമർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.nam.kerala.gov.in സന്ദർശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 1. ഫോൺ: 0471-2474550.
ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെ ഇ-ഹെൽത്ത് കേരള പ്രോജക്ടിലേക്ക് ‘ട്രെയിനി സ്റ്റാഫ്’ തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. മൂന്ന് വർഷ ഡിപ്ലോമ/ ബിഎസ് സി / എം എസ് സി / ബിടെക്(ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്/ഐടി) ബിസിഎ/എംസിഎ, ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം /ഹോസ്പിറ്റൽ മാനേജ്മന്റ് സോഫ്ട് വെയറിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസവേതനം 10000 രൂപ. ആറ് മാസം ആണ് കാലാവധി. പ്രായപരിധി 18-35. അപേക്ഷകൾ പരിശോധിച്ച് മതിയായ യോഗ്യകളുള്ള ഉദ്യോഗാർഥികൾക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖം നടത്തും. https://forms.gle/aomkZs5ts3wMpfSL9 എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അവസാന തീയതി മേയ് 28. ഫോൺ: 9495981793.
കേരള സർക്കാർ ആവിഷ്‌കരിച്ച ജീവനി പദ്ധതി പ്രകാരം യൂണിവേഴ്സിറ്റി കോളേജിലും കോളേജിനെ ചുമതലപ്പെടുത്തിയിരിക്കുന്ന മറ്റ് കോളേജുകളിലേക്കും 2025-26 അദ്ധ്യായന വർഷത്തേക്ക് സൈക്കോളജിസ്റ്റുകളെ താൽക്കാലികമായി നി1ർമിക്കുന്നതിനുള്ള അഭിമുഖം മേയ് 26ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും. മാസവേതനം 20,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം കോളേജ് പ്രിൻസിപ്പാളിന് മുന്നിൽ ഹാജരാകണം. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ ജീവനിയിലും ക്ലിനിക്കൽ കൗൺസിലിംഗ് മേഖലയിലെയും പ്രവൃത്തിപരിചയം, അധിക വിദ്യാഭ്യാസ യോഗ്യത, അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളായി പരിഗണിക്കും.