Latest Jobs 05/2025
കേരളത്തിലെ വിവിധ ജില്ലകളിലായി തൊഴിൽമേള ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ അപേക്ഷകൾ ക്ഷണിച്ചു
തൊഴിൽ മേള
- ആലപ്പുഴ ജില്ലാ സ്പെക്ട്രം തൊഴിൽ മേള 2025 മേയ് 29,30 തീയതികളിൽ ചെങ്ങന്നൂർ ഗവ. ഐ.ടി.ഐയിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഐ. ടി. ഐ പാസ്സായ ഉദ്യോഗാർഥികൾ ഡി.ഡബ്ല്യൂ.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് 29ന് രാവിലെ ഒമ്പത് മണിക്ക് ചെങ്ങന്നൂർ ഐ.ടി.ഐയിൽ എത്തിച്ചേരണം. ഫോൺ 0479 2953150, 2452210.
അപ്രന്റിസ് ട്രൈനീ അപേക്ഷ ക്ഷണിച്ചു
- തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഐ.ടി.ഐ തൊഴില്‍ പരിശീലന പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തില്‍പെട്ട വിവിധ ട്രേഡ് കോഴ്സുകള്‍ പാസായ ജില്ലയില്‍ നിന്നുള്ള യുവതി യുവാക്കളില്‍ നിന്നും അപ്രന്റിസ് ട്രെയ്നിക്കായി അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് നിയമനങ്ങള്‍ നടത്തുക. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂണ്‍ 5ന് വൈകീട്ട് 5ന് മണിക്ക് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2314238, 0471 2314232.
അധ്യാപക തസ്തികകളിലേക്ക് അഭിമുഖം
- സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വി.എച്ച.്എസ്.ഇ വിഭാഗത്തില്‍ അധ്യാപക തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. സീനിയര്‍ ബയോളജി(എന്‍.വി.ടി), സീനിയര്‍ ഇംഗ്ലീഷ്(എന്‍.വി.ടി), ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് വൊക്കേഷണല്‍ ടീച്ചര്‍, ക്ലോത്തിംഗ് ആന്‍ഡ എംബ്രോയിഡറി വൊക്കേഷണല്‍ ടീച്ചര്‍, അഗ്രികള്‍ച്ചര്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്തികകളിലേക്ക് നിയമനം. താത്പര്യമുള്ളവര്‍ മെയ് 28 ന് രാവിലെ 10.30 ന് സ്കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 9946 601665.
അതിഥി അധ്യാപക ഒഴിവ്
- കെ കെ ടി എം ഗവൺമെന്റ് കോളേജിൽ മലയാളം, ഹിസ്റ്ററി,സംസ്കൃതം, ട്രാവൽ ആൻഡ് ടൂറിസം എന്നീ വിഷയങ്ങളിൽ താൽക്കാലിക ഗസ്റ്റ് അധ്യാപക ഒഴിവ്. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം..മെയ് 28 ന് രാവിലെ 10. 30 ന് സംസ്കൃതം, ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹിസ്റ്ററി, മെയ് 29 രാവിലെ 11 മണിക്ക് ട്രാവൽ ആൻഡ് ടൂറിസം ഉച്ചയ്ക്ക് രണ്ടുമണിക്ക് മലയാളം എന്നിങ്ങനെയാണ് അഭിമുഖത്തിന്റെ സമയക്രമം.
ഫിസിഷ്യൻ ഒഴിവ്
- എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് മെയ് 30 ന് അഭിമുഖം നടത്തും. എംബിബിഎസ്, ജനറൽ മെഡിസിനിൽ എംഡി/ഡിഎൻബി, ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ രാവിലെ 10.30 ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.