KPSC Engineering Jobs 2025-26 Apply Now
കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ വകുപ്പുകളിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
| വകുപ്പ് (Department) | പോസ്റ്റിന്റെ പേര് (Name of Post) |
|---|---|
| ഇറിഗേഷൻ | അസിസ്റ്റൻ്റ് എഞ്ചിനീയർ (മെക്കാനിക്കൽ) (Direct Recruitment) |
| കേരള പോർട്ട്സ് സർവീസ് (ഹൈഡ്രോഗ്രാഫിക് സർവേ വിംഗ്) | അസിസ്റ്റൻ്റ് എഞ്ചിനീയർ (മെക്കാനിക്കൽ) |
| ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് | അസിസ്റ്റൻ്റ് എഞ്ചിനീയർ (സിവിൽ) |
തസ്തികകളുടെ വിശദാംശങ്ങൾ
1. അസിസ്റ്റൻ്റ് എഞ്ചിനീയർ (മെക്കാനിക്കൽ) – Category No: 541/2025
- വകുപ്പ്: ഇറിഗേഷൻ
- നിയമന രീതി: നേരിട്ടുള്ള നിയമനം (Direct Recruitment)
- ശമ്പള സ്കെയിൽ: ₹55,200 – ₹1,15,300/-
- ഒഴിവുകൾ: പ്രതീക്ഷിക്കുന്നത് (Anticipated)
- പ്രായപരിധി: 20-40 (02.01.1985-നും 01.01.2005-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം)
- യോഗ്യത:
- കേരള യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബി.എസ്‌സി. ഡിഗ്രി ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം. അല്ലെങ്കിൽ
- മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബി.ഇ. ഡിഗ്രി ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം. അല്ലെങ്കിൽ
- ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) യുടെ അസോസിയേറ്റ് മെമ്പർഷിപ്പ് ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഡിഗ്രിക്ക് തുല്യമായി അംഗീകരിച്ച മറ്റ് യോഗ്യതകൾ. അല്ലെങ്കിൽ
- ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) യുടെ അസോസിയേറ്റ് മെമ്പർഷിപ്പ് പരീക്ഷയുടെ സെക്ഷൻ എ & ബി മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ പാസായിരിക്കണം്കണം
2. അസിസ്റ്റൻ്റ് എഞ്ചിനീയർ (മെക്കാനിക്കൽ) – Category No: 539/2025
- വകുപ്പ്: കേരള പോർട്ട്സ് സർവീസ് (ഹൈഡ്രോഗ്രാഫിക് സർവേ വിംഗ്)
- നിയമന രീതി: നേരിട്ടുള്ള നിയമനം (Direct Recruitment)
- ശമ്പള സ്കെയിൽ: ₹55,200 – ₹1,15,300/-
- ഒഴിവുകൾ: 01 (ഒന്ന്)
- പ്രായപരിധി: 21-40 (02.01.1985-നും 01.01.2004-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം)
- യോഗ്യത:
- ബി-ടെക് ഡിഗ്രി ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ യു.ജി.സി/എ.ഐ.സി.ടി.ഇ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള തത്തുല്യം. അല്ലെങ്കിൽ
- എ.ഐ.സി.ടി.ഇ. അംഗീകരിച്ച സ്ഥാപനത്തിൽ നിന്നുള്ള ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഒപ്പം കടലിൽ പോകുന്നതോ ഉൾനാടൻ ജലയാനങ്ങളോ നിർമ്മിക്കുന്നതിലും അറ്റകുറ്റപ്പണി ചെയ്യുന്നതിലും 5 വർഷത്തെ പ്രവൃത്തിപരിചയം..
അസിസ്റ്റൻ്റ് എഞ്ചിനീയർ (സിവിൽ) – Category No: 537/2025
- വകുപ്പ്: ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്
- നിയമന രീതി: നേരിട്ടുള്ള നിയമനം (Direct Recruitment)
- ശമ്പള സ്കെയിൽ: ₹55,200 – ₹1,15,300/-
- ഒഴിവുകൾ: പ്രതീക്ഷിക്കുന്നത് (Anticipated)
- പ്രായപരിധി: 18-36 (02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം)
- യോഗ്യത:
- കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നുള്ള സിവിൽ എഞ്ചിനീയറിംഗിലുള്ള ഡിഗ്രി അല്ലെങ്കിൽ തത്തുല്യം. അല്ലെങ്കിൽ
- ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഇൻ ഇന്ത്യയിൽ സിവിൽ എഞ്ചിനീയറിംഗിലുള്ള അസോസിയേറ്റ് മെമ്പർഷിപ്പ്..
(ശ്രദ്ധിക്കുക: പട്ടികജാതി/പട്ടികവർഗ്ഗം/മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് സാധാരണ പ്രായപരിധി ഇളവുകൾ ലഭിക്കുന്നതാണ്.)
അപേക്ഷ സമർപ്പിക്കേണ്ട വിധം
- ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യണം.
- രജിസ്റ്റർ ചെയ്തവർ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അതത് പോസ്റ്റുകളുടെ ‘Apply Now’ ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

