KMRL Recruitment-2026 Apply Now
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (KMRL) വിവിധ എക്സിക്യൂട്ടീവ്, മാനേജീരിയൽ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്;
Latest Job Posts
1. General Manager (Operations & Maintenance) / CE (O&M)
- ഒഴിവുകൾ: 1
- നിയമന രീതി: റെഗുലർ / ഡെപ്യൂട്ടേഷൻ / റീ-എംപ്ലോയ്മെന്റ്
- ശമ്പള സ്കെയിൽ:
- റെഗുലർ: ₹1,20,000 – ₹2,80,000 (IDA Scale – E8)
- റീ-എംപ്ലോയ്മെന്റ്: ചീഫ് O&M മാനേജർക്ക് പ്രതിമാസം ₹1,70,000/-; അഡീഷണൽ ചീഫ് O&M മാനേജർക്ക് പ്രതിമാസം ₹1,46,000/-
- ഡെപ്യൂട്ടേഷൻ: ഡെപ്യൂട്ടേഷൻ നിബന്ധനകൾക്ക് വിധേയം
- വിദ്യാഭ്യാസ യോഗ്യത: അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള B.E. / B.Tech (ഏതെങ്കിലും എൻജിനീയറിങ് ബ്രാഞ്ച്).
- പരിചയസമ്പത്ത്: റെയിൽവേ, അനുബന്ധ റെയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ (Rail PSUs) അല്ലെങ്കിൽ മെട്രോ റെയിൽ കോർപ്പറേഷനുകളിൽ ഓപ്പറേഷൻസ് / കൺസ്ട്രക്ഷൻ / മെയിന്റനൻസ് (Signalling/ Telecom/ Rolling Stock/ Traction) മേഖലകളിൽ കുറഞ്ഞത് 20 വർഷത്തെ പ്രവർത്തിപരിചയം (ഇതിൽ 15 വർഷമെങ്കിലും എക്സിക്യൂട്ടീവ് / മാനേജീരിയൽ കേഡറിലായിരിക്കണം).
- പ്രായപരിധി: നിയമാനുസൃത ഇളവുകൾ ബാധകം.
2. General Manager (Signalling & Telecom) / CE (S&T)
- ഒഴിവുകൾ: 1
- നിയമന രീതി: റെഗുലർ / ഡെപ്യൂട്ടേഷൻ / റീ-എംപ്ലോയ്മെന്റ്
- ശമ്പള സ്കെയിൽ:
- റെഗുലർ: ₹1,20,000 – ₹2,80,000 (IDA Scale)
- റീ-എംപ്ലോയ്മെന്റ്: പ്രതിമാസം ₹1,70,000/-
- ഡെപ്യൂട്ടേഷൻ: ഡെപ്യൂട്ടേഷൻ നിബന്ധനകൾക്ക് വിധേയം
- വിദ്യാഭ്യാസ യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ് (Electrical) അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ (ECE) B.E. / B.Tech.
- പരിചയസമ്പത്ത്: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 20 വർഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷൻ പ്രവൃത്തിപരിചയം (ഇതിൽ 15 വർഷമെങ്കിലും എക്സിക്യൂട്ടീവ് / മാനേജീരിയൽ തലത്തിലായിരിക്കണം).
- പ്രായപരിധി: നിയമാനുസൃത ഇളവുകൾ ബാധകം.
3. Manager (Finance)
- ഒഴിവുകൾ: 1 (റെഗുലർ)
- ശമ്പള സ്കെയിൽ: ₹60,000 – ₹1,80,000 (IDA Scale – E3)
- വിദ്യാഭ്യാസ യോഗ്യത:
- CA / CMA (ICWAI) അല്ലെങ്കിൽ
- കുറഞ്ഞത് 60% മാർക്കോടെ ഫിനാൻസ് സ്പെഷ്യലൈസേഷനിലുള്ള ഫുൾടൈം റെഗുലർ MBA / തത്തുല്യ ബിരുദം.
- പരിചയസമ്പത്ത്: അംഗീകൃത പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിൽ IND AS ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ, GST, IT കോംപ്ലയൻസുകൾ എന്നിവ കൈകാര്യം ചെയ്തതിൽ കുറഞ്ഞത് 7 വർഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷൻ പരിചയം (ആർട്ടിക്കിൾഷിപ്പ് / ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇതിൽ ഉൾപ്പെടില്ല). SAP പരിജ്ഞാനമുള്ളവർക്ക് മുൻഗണന.
- പ്രായപരിധി: നിയമാനുസൃത ഇളവുകൾ ബാധകം.
4. Assistant Executive / Executive (HR)
- ഒഴിവുകൾ: 2 (റെഗുലർ)
- ശമ്പള സ്കെയിൽ:
- Executive (E1): ₹40,000 – ₹1,40,000 (IDA Scale)
- Assistant Executive (E0): ₹30,000 – ₹1,20,000 (IDA Scale)
- വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ ഹ്യൂമൻ റിസോഴ്‌സ് (HR) സ്പെഷ്യലൈസേഷനിലുള്ള ഫുൾടൈം റെഗുലർ MBA / തത്തുല്യം (നിയമ ബിരുദം / Degree in Law അഭികാമ്യം).
- പരിചയസമ്പത്ത്:
- Executive (HR): എച്ച്.ആർ / പേഴ്സണൽ മാനേജ്‌മെന്റ് / ഇൻഡസ്ട്രിയൽ റിലേഷൻസ് എന്നിവയിൽ കുറഞ്ഞത് 3 വർഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷൻ പ്രവർത്തിപരിചയം.
- Assistant Executive (HR): കുറഞ്ഞത് 1 വർഷത്തെ പ്രവർത്തിപരിചയം / ഫ്രഷേഴ്സിനും വിജ്ഞാപനത്തിലെ വ്യവസ്ഥകൾ പ്രകാരം അപേക്ഷിക്കാവുന്നതാണ്.
- പ്രായപരിധി: നിയമാനുസൃത ഇളവുകൾ ബാധകം.
(ഓരോ തസ്തികയുടെയും വിശദമായ സർട്ടിഫിക്കറ്റ് മാതൃകകളും കൃത്യമായ കാറ്റഗറി തിരിച്ചുള്ള പ്രായപരിധി ഇളവുകളും KMRL ഔദ്യോഗിക പോർട്ടലിലെ അതാത് നോട്ടിഫിക്കേഷൻ PDF-ൽ ലഭ്യമാണ്).
അപേക്ഷിക്കേണ്ട രീതി ):
- രജിസ്ട്രേഷൻ: kochimetro.org/careers എന്ന ലിങ്കിൽ കയറി ഇമെയിൽ ഉപയോഗിച്ച് New User രജിസ്റ്റർ ചെയ്യുക.
- പ്രൊഫൈൽ പൂർത്തിയാക്കുക: ലോഗിൻ ചെയ്ത ശേഷം ഫോട്ടോ, ഒപ്പ്, വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവ നൽകി പ്രൊഫൈൽ സെറ്റ് ചെയ്യുക.
- അപേക്ഷ സമർപ്പിക്കുക: ഒഴിവുകളുടെ ലിസ്റ്റിൽ നിന്നും അനുയോജ്യമായ പോസ്റ്റിന് നേരെയുള്ള ‘Apply’ ബട്ടൺ ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയ്യുക (അപേക്ഷാ ഫീസ് ഇല്ല).
- പ്രിന്റൗട്ട് എടുക്കുക: അപേക്ഷിച്ച ശേഷം ‘Application History’-ൽ നിന്നും ഫോമിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.


