Kerala Gvt Job Apply

കേരള സർക്കാർ സ്ഥാപനത്തിൽ മൾട്ടി ടാസ്ക് പ്രൊവൈഡർ പോസ്റ്റിൽ നിയമനം നടക്കുന്നു.മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന രാമവർമ്മപുരത്തെ ആശാഭവനിലെ അന്തേവാസികളെ പരിചരിക്കുന്നതിനു കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർമാരെ നിയമിക്കുന്നു. അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്. 50 വയസ്സ് കഴിയാത്ത സ്ത്രീകൾക്കാണ് അവസരം.

എട്ടാം ക്ലാസ് പാസ്സായവരും സേവന മനോഭവം ഉള്ളവരും ആയിരിക്കണം.

അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ സ്വയം തയ്യാറാക്കിയ അപേക്ഷയും, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 26 ന് രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ നമ്പർ 04872328818

Apply Latest Jobs : Click Here

Leave a Reply

Your email address will not be published.