Job fair 2025 Register Now
മിനി ജോബ് ഫെയർ 19 ന്ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഫെബ്രുവരി 19ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു.
സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, മാത്‌സ്്, സയൻസ്, കമ്പ്യൂട്ടർ വിഷയങ്ങളിൽ അധ്യാപകർ, റിസപ്ഷനിസ്റ്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ, വോളിബോൾ കോച്ച്, ഫുട്‌ബോൾ കോച്ച്, കസ്റ്റമർ സർവീസ് അസോസിയേറ്റ്, ഡൊമസ്റ്റിക് വോയിസ് (മലയാളം) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. ഡിഗ്രി, ബി.എഡ് (സോഷ്യൽ സയൻസ്, മാത്സ്, ഇംഗ്ലീഷ്, സയൻസ്, കമ്പ്യൂട്ടർ), കമ്പ്യൂട്ടർ പ്രാക്ടിക്കൽ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066
😍എല്ലാവർക്കും ജോലി…!!!! മെഗാ തൊഴിൽമേള ഇന്റർവ്യൂ നടക്കുന്നു
- യോഗ്യത SSLC മുതൽ ഏത് യോഗ്യതയുള്ളവർക്കും അവസരം
- കേരളത്തിലെ വിവിധ ജില്ലകളിൽ ഉള്ളവർക്ക് പങ്കെടുക്കാം
🛑പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ കേരള നോളജ് ഇക്കോണമി മിഷന്റെയും ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ.) പദ്ധതിയുടെയും ഭാഗമായി അട്ടപ്പാടി ഏരീസ് പോളിടെക്നിക് കോളേജിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി 17, 18 തീയതികളിൽ നടക്കുന്ന മേളയിൽ വിവിധ കമ്പനികൾ പങ്കെടുക്കും. തൊഴിൽമേളയിൽ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിക്കുന്നു.🛑🛑🛑
മൊബൈൽ ഫോണിലൂടെ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് : – 👇🏻
https://docs.google.com/forms/d/11Vuk5NR00fKsYe4ySIdZOiwPW1bBn4nRJREtVax041o/viewform