January Job Vacancy Apply Now

പ്രയുക്തി മെഗാ തൊഴില്‍മേള ജനുവരി 4 ന്

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും സംയുക്തമായി നടത്തുന്ന തൊഴില്‍ മേള ”പ്രയുക്തി” 2025 പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജില്‍ ജനുവരി 4 ന് എച്ച്.സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

50 ല്‍ പരം സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ 2500 ഓളം ഒഴിവുകള്‍ ഉണ്ട്. പ്രവൃത്തിപരിചയം ഉളളവരെയും ഇല്ലാത്തവരെയും മേള ലക്ഷ്യമിടുന്നു. എസ്.എസ്.എല്‍.സി , പ്ലസ് ടു, ഡിപ്ലോമ, ഐ.ടി.ഐ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യതയുളള 18-40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. മേളയില്‍ പങ്കെടുക്കുന്നവര്‍ എന്‍ സി എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഐ.ഡി. കാര്‍ഡ്, 5 സെറ്റ് ബയോഡേറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി അന്നേ ദിവസം 8.30 ന് ഹാജരാകേണ്ടതാണ്. എന്‍ സി എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള ലിങ്ക്: ncs.gov.in, കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2230624, 8304057735.

➖➖➖➖➖➖➖➖➖➖➖➖➖➖➖➖
മിനി ജോബ് ഫെയര്‍
കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 30 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. സര്‍വീസ് എഞ്ചിനീയര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, മാനേജര്‍, മാനേജര്‍ ട്രെയിനീ, ടീം ലീഡര്‍, പ്രൊമോട്ടര്‍, ടെലി – കോളര്‍, എച്ച് ആര്‍ റിക്രൂട്ടര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒഴിവുകളിലേക്കാണ് അഭിമുഖം. പ്ലസ്ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ, എംബിഎയുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ 0497 2707610, 6282942066

Leave a Reply

Your email address will not be published.