IREL Recruitment Apply Now 2023

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ.എൽ. (ഇന്ത്യ)യിൽ 88 ഒഴിവുണ്ട്. ഇതിൽ 56 എണ്ണം ട്രെയിനി തസ്തികകളാണ്. പരിശീലനത്തിനുശേ ഷം സ്ഥിരനിയമനം ലഭിക്കുന്ന തസ്തിക കളാണിവ. മറ്റുള്ളവ സൂപ്പർവൈസറി തസ്തികകളാണ്. ഇവയിലും സ്ഥിരനിയ മനമാണ്. കേരളമടക്കം എവിടെയുമാ കാം നിയമനം.

 സൂപ്പർവൈസറി ട്രെയിനി തസ്തികയിലെ ഒഴിവുകൾ

ഗ്രാറ്റ് ട്രെയിനി (ഫിനാൻസ്) – 3, ഗ്രാറ്റ് ട്രെയിനി (എച്ച്.ആർ.) – 4, ഡിപ്ലോമ ട്രെയിനി (സിവിൽ മെക്കാനിക്കൽ ഇലക്ട്രിക്കൽ/കെമിക്കൽ) – 37, ട്രെയിനി (ജിയോളജിസ്റ്റ്/പെട്രോളജിസ്റ്റ്) – 8, ട്രെയിനി കെമിസ്റ്റ് – 4.

 ഗ്രാറ്റ് ട്രെയിനി (ഫിനാൻസ്) വിഭാഗത്തിൽ അപേക്ഷിക്കാനുള്ള യോഗ്യത കൊമേഴ്സ് ബിരുദവും എച്ച്.ആർ. വിഭാഗത്തിലേത് ഏതെ ങ്കിലും ബിരുദവുമാണ്. ഡിപ്ലോമ ട്രെയിനികൾക്ക് അതത് വിഭാഗത്തി ലെ ത്രിവത്സര ഡിപ്ലോമ വേണം. പ്രവൃത്തിപരിചയം ആവശ്യമില്ല.

 സ്റ്റൈപ്പൻഡ്: 37200 രൂപ. പ്രായം: 26.

 ഒഴിവുകൾ

മൈനിങ് മേറ്റ് – 8, മൈനിങ് സൂപ്പർവൈസർ നോൺ യൂണിയനൈസ്ഡ് സൂപ്പർവൈസർ തസ്തികയിൽ 32 ഒഴികളും -1, ജൂനിയർ രാജ്ഭാഷാ അധികാരി – 4, ജൂനിയർ സൂപ്പർവൈസർ (കെമിക്കൽ) – 4, ജൂനിയർ സൂപ്പർവൈസർ (അഡ്മിൻ) – 4, മൈനിങ് ഫോർമാൻ – 4, സൂപ്പർവൈസർ (ഇലക്ട്രിക്കൽ) – 2, സൂപ്പർവൈസർ (സിവിൽ) – 2, സൂപ്പർവൈസർ (ഫിനാൻസ്) – 3.

 എഴുത്തുപരീക്ഷയും സ്കിൽ ടെസ്റ്റുമുണ്ടാകും. എഴുത്തുപരീക്ഷയ്ക്ക് തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രങ്ങളാണ്.

അപേക്ഷാ ഫീസ്

 500 രൂപ. വനിതകൾക്കും എസ്.സി., എസ്.ടി., വിമുക്തഭടൻമാർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങൾക്ക് അപേക്ഷാഫീസില്ല.

 അപേക്ഷ

 www.irel.co.in എന്ന വെബ്സൈറ്റ് വഴി അയക്കാം. വിശദവിവരങ്ങൾ ഈ വെബ്സൈറ്റിലുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 14.

Apply Now : click here

Apply latest job : click here

Leave a Reply

Your email address will not be published.