IOCL Recruitment-2026 Apply Now

ഇന്ത്യൻ ഓയിലിന്റെ വെസ്റ്റേൺ റീജിയണിലായി (ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, ഗോവ, ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ദിയു) ആകെ 405 അപ്രന്റീസ് ഒഴിവുകളാണുള്ളത്. ഒരു വർഷത്തെ പരിശീലനമായിരിക്കും ലഭിക്കുക.

വിവിധ തസ്തികകളും യോഗ്യതകളും
തസ്തികയോഗ്യത
ടെക്നീഷ്യൻ അപ്രന്റീസ്മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് എന്നിവയിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ.
ട്രേഡ് അപ്രന്റീസ്ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷീനിസ്റ്റ് ട്രേഡുകളിൽ ITI.
ഗ്രാജുവേറ്റ് അപ്രന്റീസ്BA/ BSc/ BCom/ BBA ബിരുദം.
ട്രേഡ് അപ്രന്റീസ് – ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ)പ്ലസ് ടു (ബിരുദത്തിന് താഴെ).
ട്രേഡ് അപ്രന്റീസ് – ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽഡ്)പ്ലസ് ടു, കൂടാതെ ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.
മറ്റ് നിബന്ധനകൾ
  • പ്രായപരിധി: 18 – 24 വയസ്സ്.
  • സ്റ്റൈപെൻഡ്: അപ്രന്റീസ് നിയമപ്രകാരം ലഭിക്കും.
  • അവസാന തീയതി: അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 26 ആണ്.

അപേക്ഷിക്കേണ്ട രീതി:

  • ​ആദ്യം നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുയോജ്യമായ പോർട്ടലിൽ (NAPS അല്ലെങ്കിൽ NATS) രജിസ്റ്റർ ചെയ്ത് ഒരു രജിസ്ട്രേഷൻ നമ്പർ കൈപ്പറ്റുക.
  • ​തുടർന്ന് ആ പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ‘Indian Oil Corporation Limited (Marketing Division) – Western Region’ എന്ന അവസരം (Opportunity) തിരഞ്ഞ് അപേക്ഷ സമർപ്പിക്കാം.
  • ​കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക അറിയിപ്പിനുമായി www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published.