IDBI Recruitment 2024 Apply Now
ഐഡിബിഐ ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു .
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിംഗ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്കാണു പ്രാഥമിക തെരഞ്ഞെടുപ്പ്. ഒരു വർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കു ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമനം ലഭിക്കും.
ബംഗളൂരുവിലെ മണിപ്പാൽ ഗ്ലോബൽ എഡ്യുക്കേഷൻ, നോയിഡയിലെ നിന്റെ എഡ്യുക്കേഷൻ ഇന്റർനാഷനൽ എന്നിവിടങ്ങളിലാണു കോഴ്സ്.
ഒഴിവുകൾ : 500
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം. പ്രാദേശികഭാഷ അറിയുന്നവർക്കു മുൻഗണന.
പ്രായം: 20-25.
യോഗ്യത, പ്രായം എന്നിവ 2024 ജനുവരി 31 അടിസ്ഥാനമാക്കി കണക്കാക്കും. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ്. വിമുക്തഭടൻമാർക്കും ഇളവുണ്ട്.
മാർച്ച് 17-ന് നടത്തുന്ന ഓണ്‍ലൈൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക തെരഞ്ഞെടുപ്പ് . ഇന്റർവ്യൂവും ഉണ്ടാകും.
ലോജിക്കൽ റീസണിംഗ്, ഡേറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കോണമി/ബാങ്കിംഗ് അവയർനെസ് എന്നിവ ഉൾപ്പെടുന്നതാണു പരീക്ഷ.
ഫെബ്രുവരി 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഫീസ്: 1000 രൂപ (അർഹരായവർക്ക് ക്ക് ഇളവ് ലഭിക്കും ) ഓണ്‍ലൈനിൽ അടയ്ക്കാം.
കൂടുതൽ വിവരങ്ങൾ www.idbibank.in എന്ന വെബ്സൈറ്റിൽ ലഭിക്കും.