Government Job Vacancy Apply Now

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ വാക്ക് ഇൻ ഇന്റർവ്യൂ

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസിൽ ഹൗസ് മദർ, ക്ലീനിംഗ് സ്റ്റാഫ്, കുക്ക് എന്നീ തസ്തികകളിലേയ്ക്കും, എൻട്രി ഹോം ഫോർ ഗേൾസിൽ കുക്ക് തസ്തികയിലേക്കും വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജനുവരി 24ന് രാവിലെ 10 ന് തൃശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamkhaya.org

മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിസെപ് പദ്ധതിക്ക് കീഴിൽ സി-ആം ടെക്നീഷ്യ൯ (C-Arm Technician) തസ്‌തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത സയൻസ് വിഷയത്തിൽ പ്രീ-ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ കോഴ്‌സ്, കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ നിന്ന് റേഡിയോളജിക്കൽ ടെക്‌നോളജിയിൽ ഡിപ്ലോമ (രണ്ട് വർഷത്തെ കോഴ്‌സ്) അല്ലെങ്കിൽ തത്തുല്യം. കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯. പ്രായപരിധി 01.01.2024 ന് 18-36. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ജനുവരി 25, ന് സി.സി.എം. ഹാളിൽ രാവിലെ 11:30 ന് എഴുത്തു പരീക്ഷയിലും തുടർന്ന് നടക്കുന്ന ഇൻ്റർവ്യൂവിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10.30 മുതൽ 11.30 വരെ മാത്രമായിരിക്കും

കിർടാഡ്സിൽ റിസർച്ച് അസിസ്റ്റന്റ്

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൽഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൽഡ് ട്രൈബ്സ്) വകുപ്പിലേക്ക് വയനാട് ഗോത്രഭാഷ കലാപഠനകേന്ദ്രം പദ്ധതിയുടെ നടത്തിപ്പിനായി താത്കാലിക കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ആന്ത്രോളജി അല്ലെങ്കിൽ ലിംഗ്വിസ്റ്റിക്സ് വിഷയത്തിൽ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, മലയാളത്തിൽ ഭംഗിയായി ആശയം വികസിപ്പിക്കാനും എഴുതുവാനും ഉള്ള കഴിവ്, നിരന്തരം ട്രൈബൽ സെറ്റിൽമെന്റിൽ യാത്ര ചെയ്തു വിവരശേഖരണം നടത്തുവാനുള്ള കഴിവ് എന്നിവയാണ് യോഗ്യത. പട്ടികവർഗ്ഗ സമുദായങ്ങൾക്കിടിയിൽ മുമ്പ് ജോലി ചെയ്ത പരിചയം അഭികാമ്യം. പ്രതിഫലം പ്രതിമാസം 30,995 രൂപ. കാലാവധി 8 മാസം. അപേക്ഷകർക്ക് 01.01.2024ന് 36 വയസിൽ കൂടുവാൻ പാടില്ല. പട്ടികജാതി/വർഗ്ഗ പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

അസിസ്റ്റന്റ് മാനേജര്‍ ഒഴിവ്

എറണാകുളത്തെ സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജര്‍ (പേഴ്‌സനല്‍, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പര്‍ച്ചേസ്) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവുണ്ട്. യോഗ്യത- ഒന്നാം ക്ലാസ് ബിരുദവും, റെഗുലറായി ഹ്യൂമന്‍ റിസോഴ്‌സസ് എം ബി എ ഒന്നാം ക്ലാസും, ലേബര്‍ അല്ലെങ്കില്‍ എച്ച് ആര്‍ എന്നിവയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും. മെറ്റീരിയല്‍ പര്‍ച്ചേസില്‍ പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി- 18-36 വയസ്. അപേക്ഷകര്‍ ജനുവരി 15 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0484 2312944.

അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം

നിറമരുതൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജനുവരി 31നകം ശിശുവികസന പദ്ധതി ഓഫീസർ, താനൂർ ബ്ലോക്ക് കോംപൗണ്ട് ഓഫീസ്, പി.ഒ താനൂർ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഐ.സി.ഡി.എസ് ഓഫീസിലും നിറമരുതൂർ പഞ്ചായത്ത് ഓഫീസിലും അപേക്ഷാ ഫോറം ലഭിക്കും. 18 മുതൽ 46 വരെയാണ് പ്രായപരിധി. ഫോൺ: 0494 2442981.

Leave a Reply

Your email address will not be published.