government job 2024 walk in interview

വാക്ക് ഇൻ ഇന്റർവ്യൂ
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി റവന്യൂ ഡിവിഷണൽ കാര്യാലയങ്ങളിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്‌തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, വേഡ് പ്രോസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ് റൈറ്റിംഗ് എന്നീ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്യൂ. യോഗ്യതയുള്ളവർക്ക് മുൻഗണന.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 12 ന് ഉച്ചയ്ക്ക് 2.30 ന് കാക്കനാട് കളക്ട്രേറ്റിലുള്ള ജില്ലാ വികസന കമ്മീഷണറുടെ ചേംമ്പറിൽ ഇന്റർവ്യൂവിൽ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകളുമായി നേരിട്ട് ഹാജരാകണം.

എന്യൂമറേറ്റര്‍ താത്കാലിക നിയമനം
എറണാകുളം ജില്ലയിലെ പട്ടികവര്‍ഗ്ഗ ഊരുകളുടെയും വ്യക്തികളുടെയും സമഗ്രവികസനം ലക്ഷ്യമാക്കി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മൈക്രോപ്ലാന്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന്റെ പ്രാഥമിക ഘട്ടമായ ഫില്‍ഡ്തല വിവരശേഖരണത്തിനുളള എന്യൂമറേറ്റര്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതിന് പ്ലസ് ടു അല്ലെങ്കില്‍ അതിന് മുകളില്‍ യോഗ്യതയും സാങ്കേതിക കഴിവും ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നടത്തുന്ന ഇ-സര്‍വ്വേയില്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ ഭൂമിശാസ്ത്ര ലൊക്കേഷന്‍സ് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഉപയോഗപ്പെടുത്തുന്നതിനാല്‍ എന്യൂമറേറ്ററായി തിരഞ്ഞെടുക്കുന്നവര്‍ക്ക് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന എന്യൂമറേറ്റര്‍ക്ക് വിവര ശേഖരണം നടത്തുന്നതിന് വീട് ഒന്നിന് 80 രൂപ നിരക്കില്‍ വേതനം അനുവദിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത മുന്‍ പരിചയവും എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 10 നകം മുവാറ്റുപുഴ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസ്. ആലുവ, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0485-2970337, 9496070337 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

ഇലക്ട്രീഷ്യൻ കം പ്ലംബർ നിയമനം
തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലേക്ക് ഇലക്ട്രീഷ്യൻ കം പ്ലംബറെ ദിവസവേതനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ ഐ.ടി.ഐ/പോളിടെക്നിക്ക് സർട്ടിഫിക്കറ്റ് ഉണ്ടായിക്കണം അതല്ലെങ്കിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ്ങ് ബോർഡ്, വാട്ടർ അതോറിറ്റി നൽകുന്ന ഉയർന്ന യോഗ്യത/തത്തുല്ല്യ യോഗ്യതുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമും dsya.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോം ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫെയേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം- 695033 എന്ന വിലാസത്തിലോ dsyagok@gmail.com എന്ന മെയിൽ മുഖേനയോ അയയ്ക്കാം. ജനുവരി 20 വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471 2326644

ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്
മലപ്പുറം ഗവ. കോളേജിൽ ഫിസിക്സ് വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവ്. ഫിസിക്സ് അല്ലെങ്കിൽ ഫിസിക്കൽ സയൻസിൽ മാസ്റ്റർ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. സി.എസ്.ഐ.ആർ/യു.ജി.സി നെറ്റ് അല്ലെങ്കിൽ ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. ഉയർന്ന പ്രായപരിധി 31 വയസ്. ജനുവരി 18നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് സൈറ്റ് സന്ദർശിക്കുക. gcmalappuram.ac.in. ഫോൺ: 9496842940.

അപേക്ഷ ക്ഷണിച്ചു
അടിമാലി, കൊന്നത്തടി, പള്ളിവാസല്‍, വെള്ളത്തൂവല്‍, ബൈസണ്‍വാലി എന്നീ പഞ്ചായത്തുകളിലെ സ്പീച്ച് തെറാപ്പി ആവശ്യമുള്ള കുട്ടികള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ സ്പീച്ച് തെറാപ്പി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ , ബി.എ.എസ്.എല്‍.പി അല്ലെങ്കില്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ബി.എസ്.സി എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷ ജനുവരി 8ന് 5 മണിക്ക് മുന്‍പായി വിശദമായ ബയോഡേറ്റാ സഹിതം ശിശുവികസന പദ്ധതി ആഫീസര്‍ അടിമാലി, ഫസ്റ്റ് ഫ്‌ളോര്‍, ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, അടിമാലി. പിന്‍-685561 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 9961897865.

Leave a Reply

Your email address will not be published.