Germany electrician Vacancy

ജർമനിയിലെ ഇലക്ട്രീഷ്യന്മാരുടെ 20-ഓളം ഒഴിവുകളിലേക്ക് നോർക്കറൂട്ട്സ് വഴി അപേക്ഷിക്കാം. ജർമൻസർക്കാരിന്റെ ഹാൻഡ്-ഇൻ-ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് (HiH) പ്രോഗ്രാമിന്റെ ഭാഗമായാണ് റിക്രൂട്ട്മെന്റ്.

യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സിൽ അംഗീകൃത ഡിപ്ലോമ/ഐ.ടി.ഐ./ബി.ടെക്. രണ്ടുമുതൽ അഞ്ചുവരെ വർഷത്തെ പ്രവൃത്തിപരിചയം, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം. പത്തുവർഷത്തിലധികം പ്രവൃത്തിപരിചയമുള്ളവർ അപേ ക്ഷിക്കരുത്. ഇലക്ട്രിക്കൽ & കൺട്രോൾ എൻജിനിയറിങ്, മെഷീൻ സേഫ്റ്റി മേഖലകളിൽ തൊഴിൽനൈപുണ്യമുള്ളവരുമാകണം അപേക്ഷകർ.

ജർമൻ ഭാഷായോഗ്യതയുള്ളവർക്ക് (A1, A2, B1, B2) മുൻഗണന ലഭിക്കും. സി.വി.യും ബന്ധപ്പെട്ട രേഖകളു ടെ പകർപ്പും സഹിതം ഫെബ്രുവരി 24-നകം അപേക്ഷിക്കണം.

വിശദവിവരങ്ങൾ www. norkaroots.org www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

Leave a Reply

Your email address will not be published.