Department of Atomic Energy Nuclear Fuel Complex Recruitment 2023
അണവോർജവകുപ്പിന് കീഴിലുള്ള ന്യൂക്ലിയർ ഫ്യുവൽ കോംപ്ലക്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 124 ഒഴിവുകളാണുള്ളത് . ഇതിൽ 83 ഒഴിവുകൾ ഡ്രൈവർ-കം-പമ്പ് ഓപ്പറേറ്റർ കം-ഫയർമാൻ തസ്തികയിലും 28 ഒഴിവുവുകൾ സബ് ഓഫീസർ തസ്തികയിലുമാണ്.
സ്റ്റേഷൻ ഓഫീസർ/ എ- 7
സബ് ഓഫീസർ/ ബി- 28
ഡ്രൈവർ-കം-പമ്പ് ഓപ്പറേറ്റർ-കം-ഫയർമാൻ/ എ- 83
- യോഗ്യത: ഹയർ സെക്കൻഡറിയിൽ 50 ശതമാനം മാർക്കോടെ വിജയം/ തത്തുല്യം. സാധുവായ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, ഒരുവർഷത്തെ ഡ്രൈവിംഗ് പരിചയം, സ്റ്റേറ്റ് ഫയർ ട്രെയിനിംഗ് സെന്ററിൽനിന്ന് ഫയർ എക്സിറ്റിംഗ്വിഷർ പോലുള്ള ഫയർ-ഫൈറ്റിംഗ് ഉപകരണങ്ങളിൽ സർട്ടിഫിക്കറ്റ് കോഴ്സ്.
- ശമ്പളം : 21,700 രൂപയും ഡിഎയും മറ്റ് അലവൻസുകളും.
- പ്രായം : 27 വയസ്.
ചീഫ് ഓഫീസർ/എ-1
- യോഗ്യത: 50 ശതമാനം മാർക്കോടെ ഹയർ സെക്കൻഡറി വിജയം / തത്തുല്യവും നാഗ്പുരിലെ ഫയർ സർവീസ് കോളജിൽനിന്ന് ഡിവിഷണൽ ഓഫീസേഴ്സ് കോഴ്സ് വിജയവും ഡിസിഎഫ്ഒ ആയി ആറുവർഷമുൾപ്പെടെ പന്ത്രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ, ഫയർ എൻജിനിയറിംഗിൽ ബിഇയും ഡിസിഎഫ്ഒ ആയി ആറുവർഷമുൾപ്പെടെ എട്ടുവർഷത്തെ പ്രവൃത്തിപരിചയവും.
- ശമ്പളം : 67,700 രൂപയും ഡിഎയും മറ്റ് അലവൻസുകളും.
- പ്രായം : 40 വയസ് കവിയരുത്.
ടെക്നിക്കൽ ഓഫീസർ/സി (കംപ്യൂട്ടേഴ്സ്)- 3
- യോഗ്യത: കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ് അനുബന്ധ വിഷയത്തിൽ ബിഇ/ ബിടെക്.
- ശമ്പളം : 56,100 രൂപയും ഡിഎയും മറ്റ് അലവൻസുകളും.
- പ്രായം : 35 വയസ്.
ഡെപ്യൂട്ടി ചീഫ് ഫയർ ഓഫീസർ/എ- 2
- യോഗ്യത: ഹയർ സെക്കൻഡറിയിൽ അൻപതു ശതമാനം മർക്കോടെ വിജയം/ തത്തുല്യം. നാഗ്പുരിലെ ഫയർ സർവീസ് കോളജിൽനിന്ന് ഡിവിഷണൽ ഓഫീസേഴ്സ് കോഴ്സ് വിജയവും സ്റ്റേഷൻ ഓഫീസറായി ആറു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഫയർ എൻജിനിയറിംഗ് 60 ശതമാനം മാർക്കോടെ ബിഇയും സ്റ്റേഷൻ ഓഫീസറായി രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും.
- ശമ്പളം : 56,100 രൂപയും ഡിഎയും മറ്റ് ആനുകൂല്യങ്ങളും.
- പ്രായം : 40 വയസ്.
ഉയർന്ന പ്രായപരിധിയിൽ എസ്എസി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്:
ഡ്രൈവർ-കം-പമ്പ് ഓപ്പറേറ്റർ-കം-ഫയർമാൻ തസ്തികയിൽ 100 രൂപയും സബ് ഓഫീസർ, സ്റ്റേഷൻ ഓഫീസർ തസ്തികകളിൽ 200 രൂപയും മറ്റ് തസ്തികകളിൽ 500 രൂപയുമാണ് അപേക്ഷാ ഫീസ്. വനിതകൾക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും ഫീസ് ബാധകമല്ല. ഫീസ് ഓണ്ലൈനായി അടയ്ക്കണം.
അപേക്ഷിക്കുന്ന രീതി
അപേക്ഷ നൽകാൻ താല്പര്യമുള്ളവർക്ക് ഓൺലൈൻ വഴി 2023 ഏപ്രിൽ 10 വരെ അപേക്ഷ നൽകാം. അപേക്ഷ അയക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കുക. അത് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു അതിനോടൊപ്പം അപേക്ഷ ലിങ്കും കൊടുത്തിട്ടുണ്ട്