DEO Interview 2024
ഇടുക്കി : ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ, പാമ്പാടുംപാറ പഞ്ചായത്ത് പരിധിയിലെ കല്ലാര്‍ (തേര്‍ഡ് ക്യാമ്പ് ) ഗവൺമേൻ്റ് ആയുർവേദ ആശുപത്രിയിൽ ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.
ആശുപത്രി മാനേജിംഗ് കമ്മിറ്റി മുഖേന ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.
പ്രതിദിനം 600/- രൂപ നിരക്കില്‍ പ്രതിഫലം ലഭിക്കും.
ഡിസംബർ 16 തിങ്കൾ രാവിലെ 10.30 മണിക്ക് ഇൻ്റർവ്യൂ നടക്കും.
താല്പര്യമുള്ളവര്‍ യോഗ്യത , വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയുമായി രാവിലെ 9.30 മണിക്ക് ഹാജരാകുക..അപേക്ഷകർ പാമ്പാടുംപാറ പഞ്ചായത്തിലോ അതിര്‍ത്തി പങ്കിടുന്ന സമീപ പഞ്ചായത്തുകളിലോ സ്ഥിര താമസം ഉള്ളവരായിരിക്കണം.
ഫോൺ: 04868-222185