Civil Excise Officer 564/2025 Apply Now
കേരള സർക്കാർ എക്സൈസ് വകുപ്പിന് കീഴിൽ സിവിൽ എക്സൈസ് ഓഫീസർ ട്രെയിനി ഒഴിവുകൾ ഇലേക്ക് യോഗ്യരായ പുരുഷന്മാരെ നിയമിക്കുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
| വകുപ്പ് | കേരള എക്സൈസ് ആൻഡ് പ്രോഹിബിഷൻ |
| പോസ്റ്റിന്റെ പേര് | സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) |
| ശമ്പള സ്കെയിൽ | ₹ 27,900 – 63,700/- |
| കാറ്റഗറി നമ്പർ | 564/2025 |
| അവസാന തീയതി | 2026 ജനുവരി 14, ബുധനാഴ്ച, രാത്രി 12 മണി വരെ |
യോഗ്യതാ മാനദണ്ഡങ്ങൾ
1. വിദ്യാഭ്യാസ യോഗ്യത
- പ്ലസ് ടു പരീക്ഷയോ അല്ലെങ്കിൽ അതുമായി തുല്യമായതോ ആയ യോഗ്യത പാസായിരിക്കണം.
2. പ്രായപരിധി
- 19-31 വയസ്സ് (02.01.1994 നും 01.01.2006 നും ഇടയിൽ ജനിച്ചവർക്ക് (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷിക്കാം).
- മറ്റ് പിന്നാക്ക വിഭാഗക്കാർക്കും (OBC) പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും (SC/ST) പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്.
3. ശാരീരിക യോഗ്യത
ശാരീരിക അളവുകൾ:
| വിഭാഗം | ഉയരം (Minimum Height) | നെഞ്ചളവ് (Minimum Chest) | നെഞ്ചളവ് വികാസം (Expansion) |
|---|---|---|---|
| പൊതു വിഭാഗം | 165 cm-ൽ കുറയാൻ പാടില്ല | 81 cm | 5 cm |
| പട്ടികജാതി/പട്ടികവർഗ്ഗം | 160 cm | 76 cm | 5 cm |
💪 കായികക്ഷമതാ പരീക്ഷകൾ
1. എൻഡ്യൂറൻസ് ടെസ്റ്റ്
- 2.5 കിലോമീറ്റർ ഓട്ടം 13 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം.
2. ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്
- ദേശീയ കായികക്ഷമതാ പരീക്ഷയുടെ (വൺ സ്റ്റാർ സ്റ്റാൻഡേർഡ് ടെസ്റ്റ്) താഴെ നൽകിയിട്ടുള്ള 8 ഇനങ്ങളിൽ ഏതെങ്കിലും 5 ഇനങ്ങളിൽ യോഗ്യത നേടണം.
| ഇനം (Events) | വൺ സ്റ്റാർ സ്റ്റാൻഡേർഡ് (One Star Standard) |
|---|---|
| 100 മീറ്റർ ഓട്ടം | 14 സെക്കൻഡ് |
| ഹൈ ജമ്പ് (High Jump) | 132.20 cm |
| ലോങ്ങ് ജമ്പ് (Long Jump) | 457.20 cm |
| പുട്ടിങ് ദ ഷോട്ട് (Putting the Shot – 7264 gms) | 609.60 cm |
| ത്രോയിംഗ് ദ ക്രിക്കറ്റ് ബോൾ (Throwing the Cricket Ball) | 6096 cm |
| റോപ്പ് ക്ലൈംബിംഗ് (കൈകൾ മാത്രം) | 365.80 cm |
| പുൾ അപ്സ് അല്ലെങ്കിൽ ചിന്നിംഗ് | 8 തവണ |
| 1500 മീറ്റർ ഓട്ടം | 5 മിനിറ്റ് 44 സെക്കൻഡ് |
അപേക്ഷ സമർപ്പിക്കേണ്ട രീതി
- വൺ ടൈം രജിസ്ട്രേഷൻ (ONE TIME REGISTRATION): ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ (KPSC) ഔദ്യോഗിക വെബ്സൈറ്റായ ‘www.keralapsc.gov.in’ വഴി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യണം.
- അപേക്ഷ സമർപ്പിക്കൽ: രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ User-ID-യും Password-ഉം ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത്, നോട്ടിഫിക്കേഷൻ ലിങ്കിൽ തന്നിരിക്കുന്ന പോസ്റ്റിന് നേരെയുള്ള ‘Apply Now’ ബട്ടൺ ക്ലിക്കുചെയ്ത് അപേക്ഷിക്കണം.
- ആധാർ: ആധാർ കാർഡ് ഉള്ളവർ അത് പ്രൊഫൈലിൽ ID പ്രൂഫായി ചേർക്കണം.
- ഫോട്ടോ: പുതിയ പ്രൊഫൈൽ ഉണ്ടാക്കുന്നവർ ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഈ ഫോട്ടോ 10 വർഷത്തേക്ക് സാധുവായിരിക്കും.
- ഫീസ്: അപേക്ഷാ ഫീസ് ആവശ്യമില്ല.

