Bus Driver Cum Attander Interview
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (താത്ക്കാലിക നിയമനം) ഒഴിവിലേക്ക് നേരിട്ടുള്ള അഭിമുഖം നടത്തുന്നു.
- തീയതി: ഓഗസ്റ്റ് 5
- സമയം: രാവിലെ 10.30
- സ്ഥലം: ഗവ. എൻജിനീയറിങ് കോളേജ്, ബാർട്ടൺഹിൽ, തിരുവനന്തപുരം
യോഗ്യതകൾ:
- വിദ്യാഭ്യാസം: 7-ാം ക്ലാസ് വിജയം
- ലൈസൻസ് & പ്രവൃത്തിപരിചയം: ഹെവി പാസഞ്ചർ / ഹെവി ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിന് സാധുവായ ലൈസൻസും കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവും.
- ശാരീരിക യോഗ്യത: പൂർണ്ണമായ കാഴ്ച / ശ്രവണശേഷി / ഫിറ്റ്നസ് ഉണ്ടായിരിക്കണം (അംഗീകൃത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അഭിമുഖ സമയത്ത് ഹാജരാക്കണം).
- പ്രായപരിധി: 30 – 56 വയസ്സ്.
- മുൻഗണന: വിമുക്തഭടന്മാർക്ക്.
എങ്ങനെ പങ്കെടുക്കാം?
നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ അസ്സൽ രേഖകൾ സഹിതം കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

