Ayush Mission Job Vacancy- Apply Now
ജില്ലാ -നാഷണൽ ആയുഷ് മിഷൻ മുഖേന ഭാരതീയ ചികിത്സാ വകുപ്പിലേക്കും ഹോമിയോപ്പതി വകുപ്പിലേക്കുമായി വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ , 17, 18,19 തീയതികളിൽ അഭിമുഖം നടക്കും. നിയമനം നടക്കുന്ന തസ്തികകൾ താഴെ
മൾട്ടിപ്പർപ്പസ് വർക്കർ (ആയുർകർമ)
- എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പഞ്ചകർമ യൂണിറ്റിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. വേതനം 10,500. പ്രായപരിധി – 40 വയസ് കവിയരുത്. അഭിമുഖം 17-ന് രാവിലെ 9:30 ന്.
അറ്റൻഡർ
- എസ് എസ് എൽ സി പാസായിരിക്കണം. പ്രായപരിധി – 40 വയസ് കവിയരുത്. വേതനം 10,500. അഭിമുഖം 17-ന് രാവിലെ 10:30 ന്.
തെറാപ്പിസ്റ്റ്-(സ്ത്രീ)
- കേരള സർക്കാർ നടത്തുന്ന ഒരു വർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായിരിക്കണം (ഡി എ എം ഇ). എ൯ എ ആർ ഐ പി ചെറുതുരുത്തിയിൽ നിന്നും ഒരു വർഷത്തെ ആയുർവേദ തെറാപ്പി കോഴ്സ് പൂർത്തിയാക്കിയവരെ പരിഗണിക്കും. വേതനം 14,700. പ്രായപരിധി – 40 വയസ് കവിയരുത്. അഭിമുഖം 17-ന് രാവിലെ 11:30 ന്.
തെറാപ്പിസ്റ്റ് (പുരുഷൻ)
- കേരള സർക്കാർ നടത്തുന്ന ഒരു വർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായിരിക്കണം (ഡി എ എം ഇ). എ൯ എ ആർ ഐ പി ചെറുതുരുത്തിയിൽ നിന്നും ഒരു വർഷത്തെ ആയുർവേദ തെറാപ്പി കോഴ്സ് പൂർത്തിയാക്കിയവരെ പരിഗണിക്കും. വേതനം 14,700. പ്രായപരിധി – 40 വയസ് കവിയരുത്. അഭിമുഖം 17-ന് രാവിലെ 12:30 ന്.
യോഗ ഇൻസ്ട്രക്ടർ (എ എച്ച് ഡബ്ലിയു സി)
- യോഗ്യത- ഗവ. അംഗീകൃത സർവകലാശാലയിൽ നിന്നും ബി എ൯ വൈ എസ്/ബിഎഎം എസ് എന്നിവയിൽ ബിരുദമോ / എം.എസ്.സി (യോഗ)/എം.ഫിൽ (യോഗ) /സർവകലാശാലയിൽ നിന്നും യോഗയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പി ജി ഡിപ്ലോമ/അംഗീകൃത സർവകലാശാലയിൽ നിന്നും യോഗയിൽ ഒരു വർഷം ദൈർഘ്യമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് / സർക്കാർ വകുപ്പിൽ നിന്നും യോഗയിൽ ഒരു വർഷം ദൈർഘ്യമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് /സംസ്ഥാന റിസോഴ്സ് സെൻ്ററിൽ നിന്നും ഒരു വർഷത്തിൽ കുറയാത്ത യോഗ ടീച്ചർ ട്രെയിനിംഗ് കോഴ്സ് (ഡി.വൈറ്റി കോഴ്സ്) പാസായിരിക്കണം. വേതനം 14,000. ഫെബ്രുവരി 18-ന് രാവിലെ 9:30 ന് അഭിമുഖം നടക്കും . പ്രായപരിധി – 50 വയസ് കവിയരുത്.
മൾട്ടിപ്പർപ്പസ് വർക്കർ (കാരുണ്യ)
- യോഗ്യത ജി എ൯ എം/എ എ൯എം നഴ്സിംഗ് സർട്ടിഫിക്കറ്റ്, കേരള നഴ്സ് ആ൯്റ് മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷ൯ സർട്ടിഫിക്കറ്റ്. ബി സി സി പി എ൯/സി സിസിപി എ൯ ഇവയിൽ ഏതെങ്കിലും ഉള്ളവർക്ക് മുൻഗണന. കമ്പ്യൂട്ടർ പരിജ്ഞാനം (എം എസ് ഓഫീസ്) വേതനം15,000. അഭിമു ഫെബ്രുവരി 19-ന് രാവിലെ 9:30 ന് പ്രായപരിധി – 40 വയസ് .
മൾട്ടിപ്പർപ്പസ് വർക്കർ
- (സുപ്രജ), (ഓസ്റ്റിയോ ആർത്രൈറ്റിസ് ആൻഡ് മസ്ക്ലോസ്കെലിറ്റൽ), ജി എ൯ എം/എ എ൯എം നഴ്സിംഗ് സർട്ടിഫിക്കറ്റ്, കമ്പ്യൂട്ടർ പരിജ്ഞാനം (എം എസ് ഓഫീസ്). കേരള നഴ്സ് ആ൯്റ് മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷ൯ സർട്ടിഫിക്കറ്റ്, പ്രായപരിധി – 40 വയസ് കവിയരുത്. യോഗ്യത 15,000. അഭിമുഖം -ഫെബ്രുവരി 19-ന് രാവിലെ 11:30 ന്.
മൾട്ടിപർപ്പസ് (ഫിസിയോതെറാപ്പി യൂണിറ്റ്) ഫിസിയോ തെറാപ്പി അസിസ്റ്റ൯്റ്/എ എ൯എം നഴ്സിംഹ് സർട്ടിഫിക്കറ്റ്. കമ്പ്യൂട്ടർ പരിജ്ഞാനം (എം.എസ് ഓഫീസ്) ഫിസിയോ തെറാപ്പിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. വേതനം 13,500. ഫെബ്രുവരി 20-ന് രാവിലെ 9:30 ന് അഭിമുഖം നടക്കും . പ്രായപരിധി – 40 വയസ് കവിയരുത്.
മൾട്ടിപർപ്പസ് വർക്കർ (എ൯ സി ഡി ) എ എ൯ എം നഴ്സിംഗ് സർട്ടിഫിക്കറ്റ്, കേരള നഴ്സസ് ആ൯്റ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷ൯ സർട്ടിഫിക്കറ്റ്കമ്പ്യൂട്ടർ പരിജ്ഞാനം (എം എസ് ഓഫീസ്) അഭിമുഖം ഫെബ്രുവരി 20-ന് രാവിലെ 10:30 ന്. വേതനം 13,500. പ്രായപരിധി – 40 വയസ് കവിയരുത്.
മൾട്ടിപർപ്പസ് വർക്കർ (കാരുണ്യ) നിലവിലുളള ഒഴിവുകൾ അറ്റൻഡർ (മൂന്ന്), യോഗ ഇൻസ്ട്രക്ടർ (ഒമ്പത് ), തെറാപ്പിസ്റ്റ് (ഒമ്പത്), മൾട്ടിപർപ്പസ് വർക്കർ (12)