Asha worker Job Apply Now
ആശാ പ്രവർത്തകരുടെ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു
എറണാകുളം: കൊച്ചിൻ കോർപ്പറേഷൻ 22, 26 ഡിവിഷനുകളിലെ ആശാ പ്രവർത്തകരുടെ ഒഴിവിലേക്ക് മാർച്ച് എട്ടിന് അഭിമുഖം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 10 ന് മട്ടഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്, ഉദ്യോഗാർത്ഥികൾ കൊച്ചിൻ കോർപ്പറേഷനിലെ 22, 26 ഡിവിഷനുകളിലെ സ്ഥിര താമസക്കാർ ആയിരിക്കണം. (യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇല്ലാത്ത സാഹചര്യത്തിൽ ഒഴിവുളള ഡിവിഷന് തൊട്ടടുത്തുള്ള ഡിവിഷനുകളിലെ ഉദ്യോഗാർത്ഥികളെയും പരിഗണിക്കും).
ഉദ്യോഗാർത്ഥികൾ 25 വയസ് പ്രായമുള്ള വിവാഹിതരായിരിക്കണം.
നേതൃപാടവവും ആശയ വിനിമയശേഷിയും വിവേചന രഹിതമായി സമൂഹത്തിൽ പ്രവർത്തിക്കുവാൻ കഴിവുള്ള വ്യക്തിയും ആയിരിക്കണം.
ഹാജരാക്കേണ്ട രേഖകൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്ഥിര താമസക്കാരിയാണെന്നുള്ള ഡിവിഷൻ മെമ്പറുടെ സാക്ഷ്യപത്രം, ആധാർ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്.