Air India Recruitment Apply now 2023
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യ എൻജിനീയറിങ് സർവീസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേ ക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 52 ഒഴിവുണ്ട്. തിരു വനന്തപുരത്ത് ഡെപ്യൂട്ടി മാനേജർ, ഓഫീസർ, എക്സിക്യുട്ടീവ് തസ്തികകളി ലായി മൂന്ന് ഒഴിവുണ്ട്. ഡൽഹി, ഹൈദരാ ബാദ്, മുംബൈ, കൊൽക്കത്ത, നാഗ്പുർ എന്നിവിടങ്ങളിലാണ് മറ്റ് ഒഴിവുകൾ.
തസ്തികകളും ഒഴിവും
എക്സിക്യുട്ടീവ് (മാർക്കറ്റിങ്-1, എച്ച്.ആർ-4, ഐ.ആർ 2, എം.എം -2, ഫിനാൻസ്-4), ജൂനിയർ എക്സിക്യുട്ടീവ് (മാർക്കറ്റിങ്-2, ഫിനാൻസ് 7), അസിസ്റ്റന്റ് മാനേജർ(ഫിനാൻസ്)-5, ഓഫീസർ(എം.എം 4, എച്ച്.ആർ-8), ഡെപ്യൂട്ടി മാനേജർ (എം.എം)-8, എക്സി ക്യുട്ടീവ് ഫിനാൻസ്(ലെവൽ-II, സീനിയർ ലെവൽ)-5.
അപേക്ഷകർക്ക് പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. യോഗ്യത ഉൾപ്പെടെയു ള്ള വിശദവിവരങ്ങളും അപേക്ഷാഫോ മും www.aiesl.in എന്ന വെബ്സൈറ്റിൽ ലഭിക്കും. തപാൽ വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 28.