Thrissur Zoological Park Recruitment 2022

തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ ആനിമൽ കീപ്പർ ട്രെയിനി മാരുടെ ഒഴിവ്

ഒഴിവുകൾ :

നിലവിൽ 15 ഒഴിവുകൾ ഉണ്ട് അതിൽ പത്ത് ഒഴിവുകളിലേക്ക് എല്ലാ വിഭാഗത്തിനും അപേക്ഷ നൽകാം ബാക്കിയുള്ള 5 ഒഴിവിലേക്ക് പട്ടികവർഗ്ഗ വിഭാഗത്തിന് മാത്രമായിരിക്കും അവസരം

യോഗ്യത :

ഏഴാം ക്ലാസ് പാസായിരിക്കണം എന്നാൽ ഡിഗ്രി ഉണ്ടാകാൻ പാടില്ല

പ്രായപരിധി :

18 വയസ്സ് മുതൽ 28 വയസ്സു വരെ സംവരണ സമുദായമായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് 33 വയസ്സ് വരെയും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് 31 വയസ്സ് വരെയും അപേക്ഷകൾ നൽകാം

നിയമനം

കരാറടിസ്ഥാനത്തിൽ രണ്ടു വർഷത്തേക്ക് ആയിരിക്കും നിയമനം. ആദ്യവർഷം പ്രതിമാസം 9000 രൂപയും രണ്ടാം വർഷം പ്രതിമാസം 9250 രൂപയുമാണ് ലഭിക്കുന്നത്

തിരഞ്ഞെടുപ്പ് രീതി


അപേക്ഷ അയക്കുന്നവരിൽ നിന്നും പ്രാഥമികമായ എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും ഇവരിൽ നിന്നും ശാരീരിക യോഗ്യതയുടെയും അഭിമുഖത്തിനെയും അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കി അതിൽ നിന്നും നിയമനം നടത്തും

അപേക്ഷിക്കുന്ന രീതി


താഴെ കൊടുത്തിരിക്കുന്ന അപേക്ഷാഫോം FILL ചെയ്ത് ഒന്നുകിൽ ഇമെയിൽ മുഖേനയോ അല്ലെങ്കിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം

E-mail വഴിയാണെങ്കിൽ thrissurzoologicalpark@gmail.com എന്ന മേൽവിലാസത്തിലും

അല്ലെങ്കിൽ ഡയറക്ടർ തൃശ്ശൂർ സുവോളജിക്കൽ പാർക്ക് പുത്തൂർ പി ഓ 680014 എന്ന വിലാസത്തിൽ സമർപ്പിക്കുക

Application Format

Latest Job News

Leave a Reply

Your email address will not be published.