National Ayush Mission Recruitment 2026 Apply Now
കേരളത്തിലെ നാഷണൽ ആയുഷ് മിഷനിൽ (National Ayush Mission) വിവിധ ജില്ലകളിലായി ഒഴിവുള്ള തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു
Latest Job Posts
കൊല്ലം
കൊല്ലത്ത് നാഷണൽ ആയുഷ് മിഷനിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് കരാർ നിയമനമുണ്ട്. നവംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ബിഎൻവൈഎസ്/ ബിഎഎംഎസ്/ എംഎസ്സി യോഗ/ എംഫിൽ യോഗ/ ഒരു വർഷ പിജി ഡിപ്ലോമ ഇൻ യോഗ/ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ യോഗ/ യോഗ ടീച്ചിങ് ട്രെയിനിങ് കോഴ്സ്/ ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ. പ്രായപരിധി: 50. ശമ്പളം: 14,000. കൂടുതൽ വിവരങ്ങൾക്ക് www.nam.kerala.gov.in സന്ദർശിക്കുക.
തിരുവനന്തപുരം
നാഷണൽ ആയുഷ് മിഷനിൽ തിരുവനന്തപുരത്തെ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളിൽ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിൽ ഒഴിവുണ്ട്. നവംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ബിഎസ്സി നഴ്സിങ്/ ജിഎൻഎം നഴ്സിങ്, കേരള നഴ്സിങ് ആന്റ് മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി: 40. ശമ്പളം: 15,000.


