Bus Driver Cum Attander Interview

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (താത്ക്കാലിക നിയമനം) ഒഴിവിലേക്ക് നേരിട്ടുള്ള അഭിമുഖം നടത്തുന്നു.

  • തീയതി: ഓഗസ്റ്റ് 5
  • സമയം: രാവിലെ 10.30
  • സ്ഥലം: ഗവ. എൻജിനീയറിങ് കോളേജ്, ബാർട്ടൺഹിൽ, തിരുവനന്തപുരം

യോഗ്യതകൾ:

  • ​വിദ്യാഭ്യാസം: 7-ാം ക്ലാസ് വിജയം
  • ​ലൈസൻസ് & പ്രവൃത്തിപരിചയം: ഹെവി പാസഞ്ചർ / ഹെവി ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിന് സാധുവായ ലൈസൻസും കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവും.
  • ​ശാരീരിക യോഗ്യത: പൂർണ്ണമായ കാഴ്ച / ശ്രവണശേഷി / ഫിറ്റ്നസ് ഉണ്ടായിരിക്കണം (അംഗീകൃത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അഭിമുഖ സമയത്ത് ഹാജരാക്കണം).
  • ​പ്രായപരിധി: 30 – 56 വയസ്സ്.
  • ​മുൻഗണന: വിമുക്തഭടന്മാർക്ക്.

    എങ്ങനെ പങ്കെടുക്കാം?
    നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ അസ്സൽ രേഖകൾ സഹിതം കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel