Kerala Police Driver Recruitment-2026 Apply Now

കേരള പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) അപേക്ഷ ക്ഷണിച്ചു

പ്രധാന വിവരങ്ങൾ

  • വകുപ്പ്: കേരള പോലീസ് (Kerala Police)
  • ​തസ്തികയുടെ പേര്: പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ / വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ
  • ​കാറ്റഗറി നമ്പർ: 30/2026
  • ​ശമ്പള സ്കെയിൽ: ₹31,100 – 66,800/-
  • ​ഒഴിവുകൾ: പ്രതീക്ഷിക്കുന്നത് (Anticipated)
  • ​ഗസറ്റ് തീയതി: 30.05.2026
  • ​അവസാന തീയതി: 01.07.2026 (ബുധനാഴ്ച രാത്രി 12 മണി വരെ)


​വിദ്യാഭ്യാസ യോഗ്യത:

  • പ്ലസ് ടു (Higher Secondary) അല്ലെങ്കിൽ തത്തുല്യം ജയിച്ചിരിക്കണം.
  • ​സാങ്കേതിക യോഗ്യത: ​മോട്ടോർ സൈക്കിൾ വിത്ത് ഗിയർ, ലൈറ്റ് മോട്ടോർ വെഹിക്കിൾസ് (LMV), ഹെവി പാസഞ്ചർ വെഹിക്കിൾസ് (HPV), ഹെവി ഗുഡ്സ് വെഹിക്കിൾസ് (HGV) എന്നിവ ഓടിക്കാനുള്ള നിലവിൽ സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസും ഡ്രൈവേഴ്സ് ബാഡ്ജും ഉണ്ടായിരിക്കണം (തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ലൈസൻസും ബാഡ്ജും നിർബന്ധമാണ്).
  • ​പി.എസ്.സി നടത്തുന്ന പ്രായോഗിക ഡ്രൈവിംഗ് ടെസ്റ്റിൽ വിജയിക്കണം.

മറ്റ് യോഗ്യതകൾ

  • ​പ്രായപരിധി: 20 – 32 വയസ്സ് (02.01.1994 നും 01.01.2006 നും ഇടയിൽ ജനിച്ചവരായിരിക്കണം). ഒ.ബി.സി വിഭാഗത്തിന് 35 വയസ്സ് വരെയും, എസ്.സി/എസ്.ടി വിഭാഗത്തിന് 37 വയസ്സ് വരെയും, മുൻ സൈനികർക്ക് 45 വയസ്സ് വരെയും ഇളവുകൾ ലഭിക്കും.
  • ​ശാരീരിക യോഗ്യതകൾ:
  • ​ഉയരം: പുരുഷന്മാർക്ക് കുറഞ്ഞത് 168 സെ.മീ (എസ്.സി/എസ്.ടി: 161 സെ.മീ), സ്ത്രീകൾക്ക് കുറഞ്ഞത് 157 സെ.മീ (എസ്.സി/എസ്.ടി: 151 സെ.മീ).
  • ​നെഞ്ചളവ് (പുരുഷന്മാർക്ക് മാത്രം): സാധാരണ നിലയിൽ 81 സെ.മീ, 5 സെ.മീ വികാസം ഉണ്ടായിരിക്കണം (എസ്.സി/എസ്.ടി: 76 സെ.മീ, 5 സെ.മീ വികാസം).

​കായികക്ഷമതാ പരീക്ഷ

  • ​പുരുഷന്മാർ: നൽകിയിട്ടുള്ള 8 ഇനങ്ങളിൽ ഏതെങ്കിലും 5 ഇനങ്ങളിൽ വിജയിക്കണം (ഉദാഹരണത്തിന്: 100 മീറ്റർ ഓട്ടം – 15 സെക്കൻഡ്, ലോങ് ജമ്പ് – 350 സെ.മീ, ഹൈജമ്പ് – 120 സെ.മീ, 1500 മീറ്റർ ഓട്ടം – 6 മിനിറ്റ് 30 സെക്കൻഡ്).
  • ​സ്ത്രീകൾ: നൽകിയിട്ടുള്ള 7 ഇനങ്ങളിൽ ഏതെങ്കിലും 5 ഇനങ്ങളിൽ വിജയിക്കണം (ഉദാഹരണത്തിന്: 100 മീറ്റർ ഓട്ടം – 18 സെക്കൻഡ്, ഹൈജമ്പ് – 90 സെ.മീ, ലോങ് ജമ്പ് – 250 സെ.മീ).

എങ്ങനെ അപേക്ഷ നൽകാം…??
​അപേക്ഷ അയക്കാൻ താല്പര്യമുള്ളവർക്ക് സൗജന്യമായി കേരള പിഎസ്സിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം യാതൊരുവിധ അപേക്ഷാ ഫീസുകളും ഇല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 1 വരെ

Apply Now : Click here

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel