IAF Agniveervayu 2026 Apply Now

ഇന്ത്യൻ വ്യോമസേനയിൽ (IAF) അഗ്‍നിപഥ് പദ്ധതിക്ക് കീഴിൽ അഗ്നിവീർവായു (Agniveervayu) പുതിയ ബാച്ചിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു

യോഗ്യതാ മാനദണ്ഡങ്ങൾ
  • പ്രായം: 2006 ജനുവരി 01-നും 2009 ജൂലൈ 01-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). എൻറോൾമെന്റ് സമയത്ത് പ്രായം 21 വയസ്സിൽ കൂടരുത്.
  • വിവാഹ നില: അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. സേവന കാലയളവായ നാല് വർഷം വിവാഹം കഴിക്കാൻ പാടുള്ളതല്ല.
  • വിദ്യാഭ്യാസ യോഗ്യത:
    • സയൻസ് വിഷയങ്ങൾ: മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയോടെ 10+2/ഇന്റർമീഡിയറ്റ് (കുറഞ്ഞത് 50% മാർക്ക് അഗ്രഗേറ്റിലും 50% ഇംഗ്ലീഷിലും). അല്ലെങ്കിൽ 3 വർഷത്തെ എൻജിനീയറിങ് ഡിപ്ലോമ.
    • മറ്റ് വിഷയങ്ങൾ: ഏതെങ്കിലും സ്ട്രീമിൽ 10+2/ഇന്റർമീഡിയറ്റ് (കുറഞ്ഞത് 50% മാർക്ക് അഗ്രഗേറ്റിലും 50% ഇംഗ്ലീഷിലും).. ​
ശാരീരിക മാനദണ്ഡങ്ങൾ
  • ഉയരം:
    • ​പുരുഷന്മാർ: കുറഞ്ഞത് 152.5 സെ.മീ.
    • ​സ്ത്രീകൾ: കുറഞ്ഞത് 152 സെ.മീ (ഉത്തര-കിഴക്കൻ മേഖലയിലുള്ളവർക്ക് ഇളവുകളുണ്ട്)..
    • നെഞ്ചളവ്: 5 സെ.മീ വികസിപ്പിക്കാനുള്ള ശേഷി ഉണ്ടായിരിക്കണം.
    • കാഴ്ചശക്തി: ഓരോ കണ്ണിനും 6/12 കാഴ്ച ഉണ്ടായിരിക്കണം (കണ്ണട ഉപയോഗിച്ച് 6/6 ആകണം). LASIK സർജറി ചെയ്തവരെ പരിഗണിക്കില്ല.
സേവന വ്യവസ്ഥകളും ആനുകൂല്യങ്ങളും
  • സേവന കാലാവധി: 4 വർഷം.
  • ശമ്പളം: ആദ്യ വർഷം പ്രതിമാസം ₹30,000. നാലാം വർഷം ഇത് ₹40,000 ആയി വർദ്ധിക്കും.
  • സേവാ നിധി പാക്കേജ്: 4 വർഷത്തിന് ശേഷം ഏകദേശം ₹10.04 ലക്ഷം ലഭിക്കും.
  • ഇൻഷുറൻസ്: ₹48 ലക്ഷത്തിന്റെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
  • സ്ഥിര നിയമനം: ഓരോ ബാച്ചിലെയും പരമാവധി 25% പേർക്ക് വ്യോമസേനയിൽ സ്ഥിര നിയമനം ലഭിക്കാൻ അവസരമുണ്ടാകും.
തിരഞ്ഞെടുപ്പ് പ്രക്രിയ
  1. ഫേസ്-1: ഓൺലൈൻ പരീക്ഷ (ഒബ്ജക്റ്റീവ് ടൈപ്പ്).
  2. ഫേസ്-2: ശാരീരികക്ഷമതാ പരീക്ഷ (PFT), അഡാപ്റ്റബിലിറ്റി ടെസ്റ്റ്-1 & 2.
  3. ഫേസ്-3: മെഡിക്കൽ പരിശോധന.
അപേക്ഷാ രീതി:

അപേക്ഷകൾ ഓൺലൈനായി മാത്രമേ സമർപ്പിക്കാൻ സാധിക്കൂ. ഇതിനായി https://afrecruitment.edcil.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 550 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈനായി അപേക്ഷിക്കുമ്പോൾ പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, പ്ലസ് ടു മാർക്ക് ലിസ്റ്റ്, ഫോട്ടോ, ഒപ്പ്, ഇടത് കൈവിരൽ അടയാളം എന്നിവ കൃത്യമായ സൈസിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

Apply Now : Click Here

Leave a Reply

Your email address will not be published.