Tractor Driver Grade II 779/2025 Apply Now
കേരള സർക്കാർ സർവീസിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് II (Tractor Driver Grade II) തസ്തികയിലേക്കുള്ള നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) അപേക്ഷ ക്ഷണിക്കുന്നു
| വിവരങ്ങൾ | വിശദാംശങ്ങൾ |
|---|---|
| വകുപ്പ് | കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് |
| തസ്തിക | ട്രാക്ടർ ഡ്രൈവർ ഗ്രേഡ് II |
| കാറ്റഗറി നമ്പർ | 779/2025 |
| ശമ്പളം | 25,100 – 57,900/- രൂപ |
| അപേക്ഷ അവസാനിക്കുന്ന തീയതി | 04.02.2026 (ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ) |
യോഗ്യതകൾ
- കേരള കാർഷിക സർവ്വകലാശാല നൽകുന്ന ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ ആൻഡ് റൂറൽ എഞ്ചിനീയറിംഗ്.
- മേൽപ്പറഞ്ഞ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ താഴെ പറയുന്നവ പരിഗണിക്കും:
- മെക്കാനിക് (ട്രാക്ടർ/മോട്ടോർ വെഹിക്കിൾ/ഡീസൽ) അല്ലെങ്കിൽ ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ (NTC) സർട്ടിഫിക്കറ്റ്.
- ട്രേഡ് സർട്ടിഫിക്കറ്റ് നേടിയ ശേഷം കുറഞ്ഞത് ഒരു വർഷത്തെ പ്രായോഗിക പരിചയം.
- സാധുവായ ട്രാക്ടർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
- പി.എസ്.സി നടത്തുന്ന പ്രായോഗിക പരീക്ഷയിൽ (Practical Test) വൈദഗ്ദ്യം തെളിയിക്കണം.
പ്രായപരിധി
- 19 – 36 വയസ്സ് (02.01.1989-നും 01.01.2006-നും ഇടയിൽ ജനിച്ചവരാകണം).
- പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗക്കാർക്കും നിയമാനുസൃതമായ പ്രായശളവ് ലഭിക്കും (പരമാവധി 50 വയസ്സ് വരെ).
അപേക്ഷിക്കേണ്ട രീതി
- കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) നടത്തിയ ശേഷം അപേക്ഷിക്കുക.
- ഉദ്യോഗാർത്ഥികൾ മുകളിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാവൂ.
- ഫീസ് നൽകേണ്ടതില്ല.

