കേരള ഫയർഫോഴ്സ് ഡിപ്പാർട്ട്മെന്റ് കീഴിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ട്രെയിനി ഒഴിവുകളിലേക്ക് യോഗ്യരായ യുവാക്കളിൽ നിന്നും കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു
വകുപ്പ്
ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്
തസ്തികയുടെ പേര്
ഫയർ & റെസ്ക്യൂ ഓഫീസർ (ട്രെയിനി)
ശമ്പളം
27,900-63,700/-
കാറ്റഗറി നമ്പർ
551/2025
നിയമന രീതി
നേരിട്ടുള്ള നിയമനം
അവസാന തീയതി
14.01.2026, രാത്രി 12.00 മണി വരെ
യോഗ്യതാ മാനദണ്ഡങ്ങൾ
പ്രായപരിധി
പ്രായം: 18-26 വയസ്സ്
ജനനത്തീയതി: 02.01.1999 നും 01.01.2007 നും (ഈ രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
വയസ് ഇളവ്: മറ്റ് പിന്നോക്ക സമുദായങ്ങൾ (OBC), പട്ടികജാതി/പട്ടികവർഗ്ഗക്കാർ (SC/ST) എന്നിവർക്ക് സാധാരണ പ്രായപരിധി ഇളവ് ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
അവശ്യ യോഗ്യത: പ്ലസ് ടു പാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
മുൻഗണന: ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (Diploma in Computer Application).
ശാരീരിക യോഗ്യതകൾ
പൊതുവായ ആവശ്യകത: സ്ഥാനാർത്ഥിക്ക് ശാരീരികക്ഷമത ഉണ്ടായിരിക്കണം.
ഇനം
പൊതുവിഭാഗം (General)
SC/ST വിഭാഗക്കാർ
ഉയരം (പാദരക്ഷകളില്ലാതെ)
165 cms
160 cms
ഭാരം
50 Kgs
48 Kgs
നെഞ്ചളവ്
81 cms
76 cms
നെഞ്ചളവ് വികാസം
5 cms
5 cms
നീന്തലിലുള്ള പ്രാവീണ്യം
നീന്തലിൽ പ്രാവീണ്യം നിർബന്ധമാണ്.
നീന്തൽ പരീക്ഷയിൽ താഴെ പറയുന്ന രണ്ട് ഇനങ്ങളിലും യോഗ്യത നേടണം:
50 മീറ്റർ നീന്തൽ 2 മിനിറ്റിനുള്ളിൽ പൂർത്തിയാക്കുക.
നീന്തൽക്കുളത്തിന്റെ ആഴമേറിയ ഭാഗത്ത് 2 മിനിറ്റ് നേരം പൊങ്ങിക്കിടക്കുക (floating ability)
ശാരീരികക്ഷമതാ പരീക്ഷ
8 ഇനങ്ങളിൽ കുറഞ്ഞത് 5 ഇനങ്ങളിലെങ്കിലും നിശ്ചിത നിലവാരം നേടുന്നവർ യോഗ്യത നേടും:
ഇനം
നിലവാരം (Standard of Efficiency)
100 മീറ്റർ ഓട്ടം
14 സെക്കൻഡ്
ഹൈ ജമ്പ്
132.2 cm
ലോംഗ് ജമ്പ്
457.2 cm
പുട്ടിംഗ് ദി ഷോട്ട് (7264 ഗ്രാം)
609.6 cm
ത്രോയിംഗ് ദി ക്രിക്കറ്റ് ബോൾ
6096 cm
റോപ്പ് ക്ലൈംബിംഗ് (കൈകൾ മാത്രം ഉപയോഗിച്ച്)
365.80 cm
പുൾ അപ്സ് അല്ലെങ്കിൽ ചിന്നിംഗ്
8 തവണ
1500 മീറ്റർ ഓട്ടം
5 മിനിറ്റ് 44 സെക്കൻഡ്
അപേക്ഷിക്കേണ്ട രീതി
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ‘www.keralapsc.gov.in’ വഴി ‘വൺ ടൈം രജിസ്ട്രേഷൻ’ (One Time Registration) ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കുക.
പുതിയ പ്രൊഫൈൽ ഉണ്ടാക്കിയവർ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി അച്ചടിച്ചിരിക്കണം.