FACT Apprenticeship 2025 Apply Now
ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റ ഡിൽ (FACT) ഐടിഐ അപ്രന്റ്റിസിന്റെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഒരു വർഷമാണ് പരിശീലന കാലാവധി. വിവിധ ട്രേഡുകളിലായി 98 ഒഴിവുണ്ട്. പ്രതിമാസം 7000 രൂപയാണ് സ്റ്റൈപെൻഡ്
യോഗ്യത: ബന്ധപ്പെട്ട ഐടിഐ / ഐടിസി ട്രേഡിൽ 60% മാർക്ക് (എൻസിവിടി അംഗീകൃതം); എസ്‌സി / എസ്ടി വിഭാഗക്കാർക്ക് 50% മാർക്ക്, ഐടിഐ പാസായി 5 വർഷത്തിൽ കൂടുതൽ പൂർത്തിയാക്കിയിരിക്കരുത്. കേരളത്തിൽ സ്ഥിരതാമസമാക്കിയ അപേക്ഷകരെ മാത്രമേ പരിഗണിക്കൂ
പ്രായപരിധി : 01-09-2025 ന് 23 വയസ്സ് കവിയരുത്. 02.09.2002 നോ അതിനുശേഷമോ ജനിച്ച ജനറൽ സ്ഥാനാർത്ഥികൾക്ക്. 02.09.1999 നോ അതിനുശേഷമോ ജനിച്ച ഒബിസി-എൻസിഎൽ സ്ഥാനാർത്ഥികൾക്ക് അല്ലെങ്കിൽ 02.09.1997 ന് ശേഷമോ അതിനുശേഷമോ ജനിച്ച എസ്‌സി / എസ്ടി.
അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 24. അപേക്ഷയുടെ പ്രിൻ്റൌട്ട് തപാലായി അയക്കേണ്ട അവസാന തീയതി: ഒക്ടോബർ 28. വിശദവിവരങ്ങൾക്ക് https://fact.co.in/home/Dynamicpages?MenuId=909 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.