Kudumbasree Service Provider Jobs Apply Now

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ- കുടുംബശ്രീ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കുകളിൽ സർവ്വീസ് പ്രൊവൈഡർ (സേവനദാതാവ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേയ്ക്ക് യോഗ്യരായ കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ ആയ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

  • തസ്തിക : സർവ്വീസ് പ്രൊവൈഡർ (സേവനദാതാവ്)
  • വേതനം : 20,000 രൂപ പ്രതിമാസ വേതനം.
  • ഒഴിവ് : 4 (ഇടുക്കി, കാസറഗോഡ്, കണ്ണൂർ, കൊല്ലം ജില്ലകളിൽ ഓരോ ഒഴിവുകൾ)

നിയമന രീതി :

  • കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31/03/2026 വരെയായിരിക്കും കരാർ കാലാവധി. പ്രവർത്തനമികവ് പരിശോധിച്ച് കരാർ ദീർഘിപ്പിക്കുന്നതാണ്)

വിദ്യാഭ്യാസ യോഗ്യത :

  • അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദം

പ്രായപരിധി :

  • 31/01/2025 ന് 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല (മേൽ വിവരിച്ച യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള, നിലവിൽ കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കൗൺസിലറായി പ്രവർത്തിക്കുന്ന, 50 വയസ്സിൽ താഴെയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.)

പ്രവൃത്തിപരിചയം :

  • മുൻപരിചയം നിർബന്ധമല്ല. എന്നാൽ 2 വർഷം പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന. കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ ആയിരിക്കണം അപേക്ഷകർ.

അപേക്ഷ സമർപ്പിക്കേണ്ട രീതി

  • അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.
  • നിയമനം സംബന്ധിച്ച നടപടികൾ സെൻറർ ഫോർ മാനേജ്‌മെൻറ് ഡെവലപ്പ്മെൻറ് (സി.എം.ഡി) മുഖാന്തിരമാണ് നടപ്പിലാക്കുന്നത്.
  • അപേക്ഷാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്
  • ഓൺലൈനായി അപേക്ഷ നൽകേണ്ട അവസാനത്തെ തീയതി 2025 മാർച്ച് 4

Apply Now :- Click Here
Official Notification : Click Here

Leave a Reply

Your email address will not be published.