casual worker job vacancy

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മുണ്ടേരി ഫാമിലെ കാഷ്വല്‍ തൊഴിലാളികളുടെ സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു .

യോഗ്യത അഞ്ചാം തരം പാസായിരിക്കണം. ജനറല്‍ വിഭാഗക്കാര്‍ 41 വയസ്സ് കഴിയാത്തവരായിരിക്കണം. ഒ.ബി.സി. 44 വയസ്സ് കഴിയാത്തവരുമാകണം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 46 വയസ്സാണ് പ്രായപരിധി. മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെട്ടവര്‍ 50 വയസ്സ് കഴിയാത്തവരാകണം.

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പുതുക്കി വരുന്നവരും പോത്തുകല്ല്, ചുങ്കത്തറ , വഴിക്കടവ് , എടക്കര, കുറുമ്പലങ്ങോട് എന്നീ വില്ലേജുകളില്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥിര താമസക്കാരുമായവര്‍ക്ക് അപേക്ഷിക്കാം.

ഇന്റർവ്യൂ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം വെളിയംതോട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവത്തിക്കുന്ന നിലമ്പൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് ഹാജരാകണം. അവസാന തിയ്യതി 2025 ജനുവരി എട്ട്.

Leave a Reply

Your email address will not be published.