KFRI Walk In Interview Details
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു പ്രൊജക്റ്റ് ഫെല്ലോയുടെ താൽക്കാലിക ഒഴിവ്. അഭിമുഖത്തിൻറെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
യോഗ്യത- ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫീൽഡ് ബോട്ടണി/മെഡിസിനൽ പ്ലാന്റ്സ്/സീഡ് സയൻസ് എന്നിവയിലുള്ള പ്രവർത്തി പരിചയം കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
പ്രതിമാസം 22,000 രൂപ ഫെലോഷിപ്പ്.
പ്രായപരിധി 01/01/2023 ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നുവർഷവും നിയമാനുസൃതമായ വയസ്സളവ് ലഭിക്കും.
സെപ്റ്റംബർ 5 രാവിലെ 10 ന് സർട്ടിഫിക്കറ്റുകൾ സഹിതം കേരളവന ഗവേഷണ സ്ഥാപനത്തിൻറെ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖത്തിനായി എത്തണം